'രാജിവെച്ച് പോയില്ലെങ്കിൽ തെരുവിലിറങ്ങി നടക്കില്ല'; ഗവർണറെ വെല്ലുവിളിച്ച് കെ മുരളീധരൻ; മറുപടിയുമായി കെ സുരേന്ദ്രൻ
ഭീഷണിയെങ്കിൽ മുരളീധരനെയും തെരുവിലിറക്കില്ലെന്ന് കെ സുരേന്ദ്രൻ

കെ മുരളീധരൻ
- News18 Malayalam
- Last Updated: January 2, 2020, 5:24 PM IST
കോഴിക്കോട്: ഗവർണറെ വെല്ലുവിളിച്ച് കെ മുരളീധരൻ എം പി. രാജിവച്ച് പോയില്ലെങ്കിൽ ഗവർണർ തെരുവിലിറങ്ങി നടക്കില്ലെന്ന് കുറ്റ്യാടിയിൽ നടന്ന കോൺഗ്രസ് ലോംഗ് മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ മുരളീധരൻ പറഞ്ഞു. ഗവർണർ പരിധി വിട്ടാൽ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം. ആരിഫ് മുഹമദ് ഖാനെ ഗവർണ്ണറെന്ന് താൻ വിളിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഗവർണർ മനസ്സിലാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു.
Also Read- CAA പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ പ്രചാരണ പരിപാടിയുമായി BJP എന്നാൽ, ഗവർണർക്കെതിരായ കെ മുരളീധരന്റെ പ്രസ്താവന അപക്വമെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഭീഷണിയെങ്കിൽ മുരളീധരനെയും തെരുവിലിറക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഭീഷണിപ്പെടുത്തിയ കെ മുരളീധരനെ ജയിലിലടക്കാനുള്ള വകുപ്പുണ്ട്. എംപിയായ മുരളീധരൻ നിയമം വായിച്ച് നോക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Also Read- CAA പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ പ്രചാരണ പരിപാടിയുമായി BJP