• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആർ.എം.പിയോട് കോൺഗ്രസ് വിശ്വാസവഞ്ചന കാട്ടിയെന്നു പരാതി; വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് കെ. മുരളീധരൻ മടങ്ങി

ആർ.എം.പിയോട് കോൺഗ്രസ് വിശ്വാസവഞ്ചന കാട്ടിയെന്നു പരാതി; വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് കെ. മുരളീധരൻ മടങ്ങി

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആവശ്യമായ ചർച്ചകൾ ഉണ്ടായില്ലെന്നും സംസ്ഥാന നേതൃത്വം ജാഗ്രത കാണിച്ചില്ലെന്നും മുരളീധരൻ ആരോപിച്ചു.

News18

News18

  • Share this:
    കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥിയെച്ചൊല്ലിയുള്ള തർക്കത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരൻ എം.പിയും തമ്മിലുള്ള തുറന്ന പോരിലേക്ക്. ആര്‍.എം.പിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥിക്ക് 'കൈപ്പത്തി' ചിഹ്നം അനുവദിച്ചതിൽ പ്രതിഷേധിച്ച് വടകരയിലെ പ്രചരണം അവസാനിപ്പിച്ച് കെ. മുരളീധരൻ തിരുവനന്തപുരത്തേക്ക് മടങ്ങി.

    ആർ.എം.പി കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകൾ ഏറ്റെടുത്ത് പകരം യു.ഡി.എഫ് പരാജയപ്പെട്ട സീറ്റുകളാണ് ഇക്കുറി അവർക്ക് നൽകിയത്. അവിടെയും വിമതനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് മുരളീധരൻ്റെ നിലപാട്.

    Also Read ആയിരക്കണക്കിന് 'കുടിയന്മാരേ കുമ്പസാരിപ്പിച്ച്' കുടി നിർത്തി പുനർജന്മം നൽകിയ ജോൺസ് മാഷ് വിടവാങ്ങി

    വടകര ബ്ലോക്ക് പഞ്ചായത്തിൽ മുന്നണിക്ക് പുറത്തുള്ള പാർട്ടിയായ ആർ.എം.പിയുമായി  എല്ലാവരുടെയും അനുമതിയോടെയാണ് നീക്കുപോക്കുണ്ടാക്കിയത്. വടകരയിൽ ആർ.എം.പി. രൂപം കൊണ്ടതിന് ശേഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുക്കാൻ തുടങ്ങിയത്.

    സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആവശ്യമായ ചർച്ചകൾ ഉണ്ടായില്ലെന്നും സംസ്ഥാന നേതൃത്വം ജാഗ്രത കാണിച്ചില്ലെന്നും മുരളീധരൻ ആരോപിച്ചു. പ്രശ്ന പരിഹാരം ഉണ്ടായതിനു ശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകണമോയെന്ന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
    Published by:Aneesh Anirudhan
    First published: