നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കയറാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍'; കെ മുരളീധരന്‍

  'രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കയറാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍'; കെ മുരളീധരന്‍

  അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു മേശക്കു ചുറ്റുമിരുന്ന് പരിഹരിക്കാന്‍ ഇരു സമുദായ നേതാക്കളും തയ്യാറാകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു

  കെ. മുരളീധരൻ

  കെ. മുരളീധരൻ

  • Share this:
   മലപ്പുറം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ സംഘപരിവാറിനെതിരെ കെ മുരളീധരന്‍ എംപി. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കയറാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു മേശക്കു ചുറ്റുമിരുന്ന് പരിഹരിക്കാന്‍ ഇരു സമുദായ നേതാക്കളും തയ്യാറാകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

   കേരളത്തില്‍ ലഹരി മാഫിയ ഉണ്ടെന്നും എന്നാല്‍ അത് ഒരു മതത്തിന്റെ പേരില്‍ കെട്ടിവെക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനകളാണ് വിവാദമായത് അദ്ദേഹത്തെ സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഉണ്ട്. അതിന് സംഘപരിവാര്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

   'ഇത്രയും ഉപദേശകരുണ്ടായിട്ടും നര്‍ക്കോട്ടിക് ജിഹാദ് കേട്ടിട്ടേയില്ല' മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ദീപിക ദിനപത്രം

   പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ലവ് ജിഹാദ് നാർക്കോട്ടിക് ജിഹാദ് അനുകൂല പ്രസ്താവനയിൽ വിവാദം ആളി പടരുകയാണ്. സംഭവത്തിൽ ആദ്യദിവസങ്ങളിൽ മുസ്‌ലിംസംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് നേതാവ് പി ടി തോമസും ബിഷപ്പിനെ തള്ളി രംഗത്തുവന്നപ്പോൾ  ബിജെപി  ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ബിഷപ്പിനെ വിമർശിച്ചതിന് എതിരെയാണ് ദീപിക ദിനപ്പത്രം ഇന്ന് രംഗത്തുവന്നിരിക്കുന്നത്.  ദീപിക ദിനപത്രത്തിലെ പ്രതിവാര കോളം ആയ ദ്വിജനിൽ ആണ് വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

   ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ലെ എന്നാണ് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയിലെ ലേഖനം ചോദിക്കുന്നത്. മുസ്ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം  ബിഷപ് വിരുദ്ധ പ്രതികരണം എന്നും ദീപിക പരിഹസിക്കുന്നു.

   പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണെന്ന് ഓര്‍ക്കണമെന്ന് മുന്നറിയിപ്പ്  നൽകാനും ദീപിക തയാറാകുന്നുണ്ട്.

   വി.ഡി.സതീശന്‍  പി.ടി.തോമസ് എന്നിവര്‍ക്കും ലേഖനത്തില്‍ വിമര്‍ശനം ഉണ്ട്.

   വി. ഡി. സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്  എന്നാണ്  ദീപിക ലേഖനം ഓർമിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മുന്നണിയുടെ അഭിപ്രായമാകണം സതീശന്‍ പറയേണ്ടത് എന്നും ലേഖനം നിർദ്ദേശിക്കുന്നു. ചരിത്ര സത്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി.ടി. തോമസും കോണ്‍ഗ്രസും വ്യക്തമാക്കണമെന്ന് ലേഖനം ആവശ്യപ്പെടുന്നുണ്ട്.

   വിഷയത്തിൽ കേരള കോൺഗ്രസ്‌ നേതാക്കൾ പുലർത്തുന്ന മൗനത്തെയും ദീപിക കുറ്റപ്പെടുത്തുന്നു.ജോസ് കെ മാണിയുടെ നിശബ്ദതയ്ക്കെതിരെ ആണ് പ്രധാന വിമര്‍ശനം.ജോസ് കെ മാണി തങ്ങളുടെ അഭിപ്രായം തുറന്നു പറയണമെന്ന് ലേഖനം ആവശ്യപ്പെടുന്നു.ലൗജിഹാദും നര്‍ക്കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിച്ച് ആണ് ലേഖനം എഴുതിയത്.

   രണ്ടും ബിഷപ്പ് കണ്ടുപിടിച്ച വാക്കുകളല്ല എന്നും ദീപികയിൽ പറയുന്നു. ഈ വിഷയത്തിൽ കേരളം ഒന്നിച്ച് നില്‍ക്കണമെന്ന ആഹ്വാനവും ദീപിക നടത്തുന്നുണ്ട്.

   കഴിഞ്ഞ രണ്ട് ദിവസമായി ദീപിക സമാന നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ബിഷപ്പിനെ അനുകൂലിച്ച് ആദ്യം ലേഖനം വന്നതും ദീപികയിൽ ആയിരുന്നു. ഇന്നലെ മുഖപ്രസംഗമെഴുതി ആണ് ദീപിക വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് ആവർത്തിച്ചത്. ഏതായാലും വിഷയത്തിൽ പിന്നോട്ട് പോകാൻ ഇല്ല എന്ന് തന്നെയാണ് പാലാ രൂപതയും കത്തോലിക്കാ സഭയും ആവർത്തിക്കുന്നത്.

   ഇന്നലെ മുതൽ പാലയിൽ ബിഷപ്പിന് അനുകൂല പ്രകടനങ്ങളുടെ പരമ്പര തന്നെയാണ് നടക്കുന്നത്. ഇന്ന് രാവിലെയും കത്തോലിക്കാ സഭയുടെ  യുവജനസംഘടനയുടെ  നേതൃത്വത്തിൽ ബിഷപ്പ് അനുകൂല പ്രകടനം നടന്നു. തുടർന്ന് കുരിശുപള്ളി കവലയിൽ  പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. ബിജെപി നേതാവ് ജോർജ് കുര്യൻ ഉൾപ്പെടെയുള്ളവരാണ് ഈ പൊതുയോഗത്തിൽ പങ്കെടുത്തത്. ഏതായാലും വരുംദിവസങ്ങളിലും ബിഷപ്പ് അനുകൂല നിലപാടുമായി മുന്നോട്ട് പോകാനാണ് കത്തോലിക്കാ സഭയുടെ തീരുമാനം.
   Published by:Jayesh Krishnan
   First published:
   )}