നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 144 ലംഘിക്കേണ്ടി വരുമെന്ന് കെ. മുരളീധരന്‍ എം.പി.

  കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 144 ലംഘിക്കേണ്ടി വരുമെന്ന് കെ. മുരളീധരന്‍ എം.പി.

  കോവിഡിന്‍റെ മറവില്‍ പ്രതിപക്ഷസമരങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം എന്ന് മുരളീധരൻ

  കെ. മുരളീധരൻ

  കെ. മുരളീധരൻ

  • Share this:
  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന 144 ലംഘിക്കേണ്ടി വരുമെന്ന് കെ. മുരളീധരന്‍ എം.പി. കോവിഡിന്‍റെ മറവില്‍ പ്രതിപക്ഷസമരങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. സര്‍വകക്ഷി യോഗത്തില്‍ സി.പി.എം. അടക്കം എല്ലാവരും അടച്ചിടരുത് എന്ന അഭിപ്രായം മുന്നോട്ടുവെച്ചു. അത് മറികടന്നാണ് നിരോധനാജ്ഞ പ്രഖ്യാപനം.

  കണ്ടെയ്ൻമെന്‍റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ കോവിഡിന്‍റെ പേരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തിരുമാനം തികച്ചും തെറ്റാണ്. കോൺഗ്രസിന് നിരോധനാജ്ഞ ലംഘിക്കേണ്ടി വരുമെന്ന് കെ. മുരളീധരന്‍ എം.പി. പറഞ്ഞു.

  കണ്ടെയ്ൻമെന്‍റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ നൂറ് പേര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.  കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിന്‍റെ രക്ഷ. ഐ ഫോൺ കിട്ടിയെന്ന കാര്യം രമേശ് ചെന്നിത്തല തന്നെ നിഷേധിച്ചിട്ടുണ്ട്. കോൺഗ്രസിന് ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങണ്ട കാര്യമില്ല. കോൺഗ്രസ് പ്രവർത്തകർ വിദേശത്ത് നിന്നടക്കം അധ്വാനിച്ച് വേണ്ടതെല്ലാം കൊണ്ടുതരുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.

  കഴിഞ്ഞ ദിവസമാണ് ഒക്ടോബർ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെ ഇളവുകൾ അനുവദിച്ചിട്ടുള്ളവ ഒഴികെ സംസ്ഥാനത്ത് 31 വരെ അഞ്ചു പേരിൽ കൂടുതൽ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പത് മണി മുതൽ 31ന് അർദ്ധരാത്രി വരെയാണ് കൂടിച്ചേരലുകൾക്ക് കർശന നിയന്ത്രണം.

  സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാൽ ക്രിമിനൽ ചട്ടം സെക്ഷൻ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രോഗവ്യാപനം തടയുന്നതിന് ക്രിമിനൽ ചട്ടം സെക്ഷൻ 144 പ്രകാരമുള്ള നിയമ നടപടി സ്വീകരിക്കാൻ അതത് ജില്ലാ മജിസ്ട്രേറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണം കൂടുതൽ കർശനമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ ഒഴികെയുള്ള എല്ലാ കൂടിച്ചേരലുകൾക്കും വിലക്ക് ഉണ്ടായിരിക്കും.

  സംസ്ഥാനത്ത് പുതിയതായി 8135 പേർക്കാണ് ഇക്കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്.
  Published by:user_57
  First published:
  )}