• HOME
  • »
  • NEWS
  • »
  • kerala
  • »
  • K MURALEEDHARAN MP TAKES A DIG AT CONGRESS LEADERSHIP MM TV

'ഇനിയും പ്രതിസന്ധിഘട്ടങ്ങളിൽ എന്നെ വേണ്ടിവരും': കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ. മുരളീധരന്റെ ഒളിയമ്പ്

പ്രചരണ സമിതി അധ്യക്ഷനാക്കിയതിൽ കെ. മുരളീധരന് അതൃപ്തി

കെ. മുരളീധരൻ

കെ. മുരളീധരൻ

  • Share this:
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നത് മനസ്സിൽ കൊണ്ടു നടന്ന കെ. മുരളീധരൻ ലക്ഷ്യംവെച്ച പദവിയായിരുന്നു യുഡിഎഫ് കൺവീനർ സ്ഥാനം. പക്ഷേ പാർട്ടി നിയമിച്ചത് കെപിസിസിയുടെ പ്രചരണ സമിതി അധ്യക്ഷൻ ആയിട്ട്. ഒരിക്കൽ രാജിവെച്ച് ഒഴിഞ്ഞ പദവി  അതൃപ്തി ഉണ്ടെങ്കിലും ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് കെ. മുരളീധരൻ. പാർട്ടി ഏൽപിച്ച ചുമതല തൽക്കാലം ഏറ്റെടുക്കുന്നു എന്നാണ് കെ. മുരളീധരന്റെ പ്രതികരണം. പുതിയ പദവിയിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് അതൃപ്തിയില്ല എന്ന് മറുപടി ഒതുക്കി.

നേതൃത്വത്തിനെതിരെ ഒളിയമ്പ്

പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്ക് ഇനിയും തന്നെ ആവശ്യം വരും എന്നാണ് കെ. മുരളീധരന്റെ നേതൃത്വത്തിനുള്ള ഒളിയമ്പ്. പാർട്ടി തനിക്കു നൽകിയ വകുപ്പ് നിർണായകഘട്ടങ്ങളിൽ യുദ്ധം ചെയ്യേണ്ട ജോലിയാണ്. ഈ ജോലി നിർവഹിച്ച തനിക്ക് മതിയായ പരിഗണന നൽകിയോയെന്ന് പാർട്ടി പരിശോധിക്കട്ടെ എന്നും മുരളീധരൻ പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയെ ലഭിക്കാതെ വന്നപ്പോൾ ചുമതല സ്വയം ഏറ്റെടുത്തയാളാണ് കെ. മുരളീധരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിലും സമാന അവസ്ഥയുണ്ടായി. പാർട്ടി മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലത്തിൽ മത്സരിക്കാൻ കെ. മുരളീധരൻ മുന്നോട്ടുവന്നു. മുൻ തിരഞ്ഞെടുപ്പിനെക്കാൾ ഇരട്ടിയിലധികം വോട്ടുനേടി. സന്നിഗ്ദ ഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം നിന്ന തനിക്ക് മതിയായ പരിഗണന കിട്ടിയില്ല എന്ന പരാതി കെ. മുരളീധരന്നുണ്ട്.



മുരളീധരന്റെ ലക്ഷ്യം കേരളം

വട്ടിയൂർക്കാവിൽ നിന്നും രാജിവച്ചു പോയി ലോക്സഭയിൽ മത്സരിച്ചത് മണ്ടത്തരമായി പോയി എന്ന് കരുതുന്ന ആളാണ് കെ. മുരളീധരൻ. സ്വന്തം മണ്ഡലത്തിൽ നിന്നും വടകരയിലേക്ക് പറിച്ചു മാറ്റപ്പെട്ടു എന്ന് മാത്രമല്ല, പൊതുവിൽ യുഡിഎഫിന് സുരക്ഷിതമായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം കൈവിട്ടുപോയി.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള എല്ലാ സാധ്യതകളും തേടുകയാണ് കെ. മുരളീധരൻ. ഇതിന്റെ ഭാഗമായിട്ടാണ് യു.ഡി.എഫ്. കൺവീനർ സ്ഥാനം മുരളി ലക്ഷ്യം വെച്ചത്. ഡൽഹി ചർച്ചകളിൽ ഒക്കെ മുരളീധരന്റെ പേര് സജീവമായിരുന്നെങ്കിലും, നിലവിലെ കൺവീനർ ആയ എം.എം. ഹസ്സനെതിരെ കാര്യമായ എതിർപ്പുകൾ ഉയരാത്തത് കൊണ്ട് കൺവീനർ സ്ഥാനത്ത് തൽക്കാലം മാറ്റം വേണ്ടെന്ന് ഹൈക്കമാൻഡ് നിശ്ചയിച്ചു. പുതിയ ചുമതല യായ  പ്രചരണ സമിതി അധ്യക്ഷ സ്ഥാനത്തിരുന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടുകയാണ് ഇനി മുരളീധരന്റെ ലക്ഷ്യം. വടകരയിൽ ഇനി മത്സരിക്കാനില്ലെന്ന് മുരളി നേരത്തെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Summary: Congress leader K. Muraleedharan takes a dig at party leadership after he was assigned the post of KPCC campaign committee. Muraleedharan was one of the prominent names under consideration to be the next UDF Convenor soon after the Assembly Elections got over
Published by:user_57
First published:
)}