COVID 19| കെ. മുരളീധരന്‍ എംപിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് MP

വടകരയില്‍ ഒരു വിവാഹ വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് മുരളീധരന്‍ ക്വറന്റീനില്‍ പോകണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: July 25, 2020, 1:25 PM IST
COVID 19| കെ. മുരളീധരന്‍ എംപിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് MP
k muralidharan
  • Share this:
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വടകരയില്‍ ഒരു വിവാഹ വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് മുരളീധരന്‍ ക്വറന്റീനില്‍ പോകണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.
TRENDING:'Bhabhiji Papad'| കൊറോണയ്ക്കെതിരേ 'പപ്പടം'; പുതിയ പ്രതിവിധിയുമായി ബിജെപി മന്ത്രി[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]ശുചീകരണ ജോലിക്കിടെ വഴിയരികിലെ കരിയിലകള്‍ കൂട്ടി ഹൃദയം വരച്ചു; വൈറലായ ഇന്ത്യക്കാരന്‍റെ ചിത്രം പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി[NEWS]

ഇതേ തുടര്‍ന്നാണ് എംപി കോവിഡ് ടെസ്റ്റ് നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഫലം നെഗറ്റീവാണെന്ന അറിയിപ്പ് വന്നത്. ഫലം വന്ന വിവരം എംപി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കോവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെന്നും നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നും എംപി പറഞ്ഞു.

'കോവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണ്. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു'- കെ മുരളീധരന്‍ എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ വരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു കോവിഡ് പരിശോധിക്കാന്‍ നിര്‍ദേശം ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Published by: user_49
First published: July 25, 2020, 1:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading