കോഴിക്കോട്: മാനാഞ്ചിറയിൽ 11 മുതൽ 11.15 വരെ സംഘടിപ്പിച്ച കോൺഗ്രസിൻ്റെ (Congress) ചക്രസ്തംഭന സമരത്തിൽ (wheel jam strike) ഉദ്‌ഘാടകനെത്തിയത് പരിപാടി കഴിഞ്ഞ ശേഷം. കെ. മുരളീധരൻ (K. Muraleedharan) എംപിയാണ് ഉദ്ഘാടകനെങ്കിലും അദ്ദേഹമെത്തിയപ്പോൾ സമയം 11.25 ആയി. അപ്പോഴേക്കും സമരം അവസാനിച്ച് വാഹനങ്ങൾ ഓടിത്തുടങ്ങിയിരുന്നു.
മുരളീധരൻ പുറപ്പെട്ടെന്നും ഇപ്പോഴെത്തുമെന്നും ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാർ ഉച്ചഭാഷിണിയിലൂടെ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. മുരളീധരൻ വൈകിയതോടെ കോൺഗ്രസ് നേതാക്കൾ പരസ്യമായി മുറുപ്പ് മുറുപ്പ് തുടങ്ങിയിരുന്നു. ജവഹർ നഗർ കോളനിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മുരളീധരൻ ഗതാഗത കുരുക്കിൽ അകപ്പെട്ടതാണ് വൈകാൻ കാരണമെന്ന് പ്രവീൺകുമാർ പറഞ്ഞു. വാഹനങ്ങൾ ഓടിത്തുടങ്ങിയ ശേഷം പിന്നെ പത്ത് മിനിറ്റ് കഴിഞ്ഞെത്തിയ മുരളീധരനും ചക്രസ്തംഭനത്തിൽ അകപ്പെട്ടാണ് വൈകിയതെന്ന് പറഞ്ഞ് ഉദ്ഘാടന പ്രസംഗത്തിലേക്ക് കടന്നു.
ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം അവസാനിച്ചു. 11 മണിക്ക് ആരംഭിച്ച സമരം 15 മിനിറ്റ് നീണ്ടുനിന്നു. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം. നേരത്തെ നിശ്ചയിച്ചിട്ടുള്ള സമര കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം നടന്നത്. എറണാകുളത്ത് ഹൈബി ഈഡന്‍ എം.പി. സമരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എം.കെ. രാഘവന്‍ എം.പിയുടെ നേതൃത്വത്തില്‍ ബി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപമാണ് സമരം നടന്നത്. സമരം സമാധാനപരമായി അവസാനിച്ചു.
പാലക്കാട് ജില്ലയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പാലക്കാട് സുല്‍ത്താന്‍ പേട്ട് ജംഗ്ഷനിലാണ് സമരം നടത്തിയത്. ജംഗ്ഷന്‍ ഉപരോധിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ റോഡിന്റെ ഒരു ഭാഗം ഒഴിച്ചിട്ടുകൊടുക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. വി.കെ. ശ്രീകണ്ഠന്‍ എം.പി., രമ്യ ഹരിദാസ് എം.പി., ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വഴിതടഞ്ഞുള്ള സമരത്തോട് വിജോയിപ്പുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസിൽ പ്രശ്നരഹിതമായ കാലം ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ പ്രതികരിച്ചു. മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയം ഉള്ളതുകൊണ്ടാണ് സഭയിൽ തുടർന്നത് എന്നായിരുന്നു സതീശന്റെ വിശദീകരണം.
ചക്രസ്തംഭന സമരത്തിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കുമെന്നായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് സമരം ബഹിഷ്കരിക്കുകയാണ് ഉണ്ടായത്. ചക്രസ്തംഭന സമരം നടക്കുന്ന സമയത്ത് നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവ്.
മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയമാണ് സഭയിൽ നടന്നത്. ഇവിടെ ഞാൻ തന്നെ വേണ്ടേ എന്നും, സമരത്തിന് കെ.പി.സി.സി. പ്രസിഡൻ്റ് ഒക്കെയുണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. സമരത്തിനു പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടിയും പറഞ്ഞില്ല. കോൺഗ്രസിൽ ഭിന്നത ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം.
കോൺഗ്രസിൽ പ്രശ്നരഹിതമായ കാലം ഇല്ല. ഇതൊന്നും ഒരു പ്രശ്നമല്ല. കടലിലെ തിരമാല പോലെയാണ് കോൺഗ്രസിലെ പ്രശ്നങ്ങൾ. അത്തരം തിരമാലകൾ നാടിനെ ആക്രമിക്കില്ലെന്നും കെ. സുധാകരൻ ന്യൂസ് 18 നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.