• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കള്ളന്‍ ബിരിയാണി ചെമ്പിലാണ് , പുറത്ത് കൊണ്ടുവരണം' ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍

'കള്ളന്‍ ബിരിയാണി ചെമ്പിലാണ് , പുറത്ത് കൊണ്ടുവരണം' ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍

ബിരിയാണി പാത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ആ കസേരയില്‍ തുടരുന്നത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു..

 • Share this:
  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ  കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്‍. കള്ളന്‍ ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്നും മുരളീധരന്‍ പ്രതികരിച്ചു.

  മുന്‍പ് സോളാര്‍ കേസില്‍ കുറ്റം ആരോപിക്കപ്പട്ട വ്യക്തി അന്നത്തെ മുഖ്യമന്ത്രിക്ക് എതിരായി ഒരു പ്രസ്താവന നടത്തി. അത് 164 ആയിരുന്നില്ല. പത്രസമ്മേളനത്തില്‍ അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതിനെ ശരിവെച്ചവരാണ്  ഇടതുമുന്നണിയും ഇന്നത്തെ മുഖ്യമന്ത്രിയും. എന്നാല്‍ ഇപ്പോഴത്തേത് 164 അനുസരിച്ച് ഒരു സ്ത്രീ നല്‍കിയ മൊഴിയാണ്. അത് കോടതിയില്‍ ഒരിക്കലും മാറ്റിപ്പറയാനാകില്ല. പക്ഷെ അതിന്റെ തെളിവുകള്‍ പൂര്‍ണമായി പുറത്തുവരണമെങ്കില്‍ ഒരു അന്വേഷണം വേണം. അത് സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമില്ലാത്ത അന്വേഷണം ആയിരിക്കണം- മുരളീധരന്‍ പറഞ്ഞു.

  Also Read- 'ആരോപണം രാഷ്ട്രീയ അജണ്ടയുടെ ഭാഗം': ഇത് ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  ജുഡീഷ്യല്‍ അന്വേഷണം അല്ലെങ്കില്‍ സി.ബി.ഐ. അന്വേഷണം അതാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടായാലും ഹൈക്കോടതിയുടെ മേല്‍നോട്ടം ഉണ്ടാകണം എന്നാണ് തങ്ങളുടെ പ്രധാന ആവശ്യം. അന്വേഷണം കഴിയുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. അതില്‍ ഒരു വിട്ടുവീഴ്ച വരുത്താനും യു.ഡി.എഫ്. തയ്യാറല്ല. കാരണം മുഖ്യമന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവും സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ട് അദ്ദേഹം മാധ്യമങ്ങളില്‍നിന്ന് അകന്നുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ സംശയം വര്‍ധിക്കുകയാണ്.

  മുന്‍പ് കെ. കരുണാകരനെതിരേയും ഉമ്മന്‍ ചാണ്ടിക്കെതിരേയും ആരോപണം വന്നപ്പോള്‍ ഇരുവരും പത്രക്കാരോട് തങ്ങളുടെ നിരപരാധിത്വം ശക്തമായി പ്രകടിപ്പിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് പിണറായി വിജയന്‍ ഒളിച്ചുകളിക്കുന്നതെന്നും മുരളീധരന്‍ ആരാഞ്ഞു. മുഖ്യമന്ത്രി ആരെയോ ഭയപ്പെടുന്നുണ്ട്. മടിശ്ശീലയില്‍ കനമില്ലാത്തവന് വഴിയില്‍ കള്ളനെ പേടിക്കേണ്ടെന്ന് അദ്ദേഹം തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടെ ബിരിയാണിച്ചെമ്പിലാണ് കള്ളനുള്ളത്. ആ ചെമ്പില്‍നിന്നാണ് കള്ളനെ പുറത്തുകൊണ്ടുവരേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

  ഒരു മുഖ്യമന്ത്രി സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഉൾപ്പെടുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം: കെ സുധാകരൻ


  നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.സ്വര്‍ണ്ണക്കടത്ത് കേസില്‍ സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കില്‍ ജുഡീഷ്യറിയുടെ മേല്‍ നോട്ടം ഉണ്ടാകണമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടമായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

  Also Read- 'സ്വപ്നയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം'; കേരള ജനത പുച്ഛിച്ച് തള്ളിയതെന്ന് കോടിയേരി ബാലകൃഷ്ണൻ

  സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യതയില്ല.ബിരിയാണി പാത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ആ കസേരയില്‍ തുടരുന്നത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്. ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാനുള്ള ജനാധിപത്യ വിവേകവും തന്റേടവും ധാര്‍മ്മികതയും മുഖ്യമന്ത്രി കാണിക്കണം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ തയ്യാറാകണം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ തലകുനിച്ച് നടന്ന് പോകുന്ന മുഖ്യമന്ത്രി സ്വയം പരിഹാസപാത്രമായി മാറിയെന്നും സത്യം പുറത്ത് വരണമെങ്കില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ സിബിഐ അന്വേഷണമോ,ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നും സുധാകരന്‍ പറഞ്ഞു.

  സ്വര്‍ണ്ണകള്ളക്കടത്ത് കേസ് തുടക്കം മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പര ധാരണ പ്രകാരം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്.അതിനാലാണ് ഇത്തരം സത്യങ്ങള്‍ അന്വേഷണത്തില്‍ പുറത്ത് വരാതിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അവിഹിത കരാറിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ കുഴിച്ച് മൂടിയ സത്യങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്ത് വരുന്നത്.മോദിയും പിണറായി വിജയനും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസും ബിജെപി നേതാക്കള്‍ക്കെതിരായ ഹവാല കേസും ഏറെക്കുറെ അവസാനിച്ചതാണ്.സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആ ധാരണകള്‍ പൊളിയുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
  Published by:Arun krishna
  First published: