• HOME
  • »
  • NEWS
  • »
  • kerala
  • »
  • മോദിയെ പ്രശംസിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല; അവർക്ക് BJPയിലേക്ക് പോകാം: കെ.മുരളീധരൻ

മോദിയെ പ്രശംസിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല; അവർക്ക് BJPയിലേക്ക് പോകാം: കെ.മുരളീധരൻ

'കോൺഗ്രസിന്റെ ചിലവിൽ മോദിയെ സ്തുതിക്കാമെന്ന് ആരും കരുതേണ്ട.

  • Last Updated :
  • Share this:
    തിരുവനന്തപുരം: മോദി സ്തുതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത മുറുകുന്നു. മോദിയെ പ്രശംസിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നും അവർക്ക് ബിജെപിയിലേക്ക് പോകാമെന്നും  തുറന്നടിച്ച് കെ .മുരളീധരൻ എംപി.

    'കോൺഗ്രസിന്റെ ചിലവിൽ മോദിയെ സ്തുതിക്കാമെന്ന് ആരും കരുതേണ്ട.. മോദിക്കെതിരായ വിമർശനം കടുപ്പിക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട് എന്നാണ് ന്യൂസ്18നോട് സംസാരിക്കവെ മുരളീധരൻ പറഞ്ഞത്.

    'പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് പാർട്ടി നയം.. അക്കാര്യത്തിൽ സംശയമില്ല.. മോദി ഒരു നല്ല കാര്യം ചെയ്തുവെന്ന് പോലുംഞങ്ങൾക്ക് അഭിപ്രായമില്ല.. മാത്രമല്ല മോദി ഭരണം തികഞ്ഞ പരാജയമാണ്.. ഭൂരിപക്ഷ വർഗ്ഗീയത പ്രോത്സാഹിപ്പിച്ചു കൊണ്ട് നേടിയ ഒരു താത്ക്കാലിക വിജയം മാത്രമാണത്. സാമ്പത്തിക രംഗം മുഴുവൻ കുത്തഴിഞ്ഞ് കിടക്കുകയാണ്. പട്ടിണിയും പരിവട്ടവുമാണ് രാജ്യത്ത് വരാൻ പോകുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ മോദിയെ സ്തുതിക്കേണ്ട ഒരു കാര്യവുമില്ല.. അങ്ങനെ സ്തുതിക്കുന്ന ആരും കോൺഗ്രസിന്റെ കെയർഓഫിൽ വേണ്ട.. അങ്ങനെ സ്തുതിക്കണം എന്നുള്ളവർക്ക് ബിജെപിയിലേക്ക് പോകാം.. കോൺഗ്രസിന് ഒരൊറ്റ നയമേയുള്ള ആന്റി മോദി.. ആന്റി ബിജെപി.. അതിൽ ഒരു മാറ്റവുമില്ല.. മോദിക്കെതിരായി പറഞ്ഞു തന്നെയാണ് കേരളത്തിലെ 19 യുഡിഎഫ് അംഗങ്ങൾ ജയിച്ചു കേറിയത്... ശശി തരൂരിന് നിലപാട് തിരുത്തേണ്ടി വരും'.. എന്നായിരുന്നു മുരളീധരന്റെ വാക്കുകൾ..

    Also Read-'ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ചു വെയ്ക്കാനാകില്ല': മോദി സ്തുതിയിൽ തരൂരിനെ തള്ളി ചെന്നിത്തല

    എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്ന് കോൺഗ്രസ് എംപി ശശി തരൂർ  അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

    Also Watch-മോദി സ്തുതി: തരൂരിനെ തള്ളി ചെന്നിത്തല

    ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചു വയ്ക്കാനാകില്ല.. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താൽ അതിനെ പര്‍വതീകരിക്കേണ്ടതില്ല എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. ഈ നിലപാട് ശരിവച്ചു കൊണ്ടായിരുന്നു മുരളീധരന്റെയും പ്രതികരണം.

    First published: