നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകും'; കെ.മുരളീധരന്‍ എം.പി

  'വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകും'; കെ.മുരളീധരന്‍ എം.പി

  ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെപ്പ് പാടില്ലെന്ന് തന്നെയാണ് അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

  കെ. മുരളീധരൻ

  കെ. മുരളീധരൻ

  • Share this:
   കോഴിക്കോട്: വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്ന് കെ മുരളീധരന്‍ എംപി. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടി മെച്ചപ്പെടുമെന്നും പുനഃസംഘടന നീളരുതെന്നും ഇക്കാര്യം താരിഖ് അന്‍വറിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെപ്പ് പാടില്ലെന്ന് തന്നെയാണ് അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

   ഭാരവാഹി പട്ടിക രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്നും പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിഎം സൂധീരന് അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന് ആവശ്യപ്പെടാമായിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു.
   പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്തു പോകില്ല. പാര്‍ട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

   കെപിസിസി രണ്ടാം ഘട്ട പുനഃസംഘടന വൈകും; മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്നും എണ്ണം കൂട്ടണമെന്നും ആവശ്യം

   കെപിസിസി പുനഃസംഘടനയുടെ രണ്ടാം ഘട്ടം വൈകിയേക്കും.ഉടക്കി നിൽക്കുന്ന മുതിർന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് പുനഃസംഘടന നടത്തണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയതായാണ് സൂചന. പുനഃസംഘടനയുടെ ഭാഗമായി കെപിസിസി നേതൃത്വം ഉടൻ രാഹുൽ ഗാന്ധിയുമായും കൂടികാഴ്ച നടത്തുന്നുണ്ട്.

   ഈമാസം 30 നകം ജനറൽസെക്രട്ടരിമാരേയും വൈസ് പ്രസിഡൻരുമാരേയും പ്രഖ്യാപിക്കാനായിരുന്നു നീക്കം. ഇതിനിടെ വിഎം സുധീരനടക്കമുള്ള മുതിർന്നനേതാക്കൾ നേതൃത്വവുമായി ഉടക്കി. താരിഖ് അൻവർ നടത്തിയ ചർച്ചയിൽ നേതൃത്വുമായി പല പ്രധാനനേതാക്കൾക്കും അനൈക്യമുണ്ടെന്ന് ബോധ്യപ്പെട്ടു. ഇത് പരിഹരിച്ചിട്ടാവും ഇനി അടുത്ത ഘട്ടം പ്രഖ്യാപനം. ഇതിന് മുമ്പായി ഗാഹുൽഗാന്ധിയുമായി കെപിസിസി നേതൃത്വം ചർച്ചനടത്തും.

   സുധീരനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും പുനസംഘടന പ്രക്രീയകളിൽ പങ്കെടുപ്പിക്കാനാണ് നീക്കം.ഇന്നലെ നടന്ന ചർച്ചകളിൽ ഹൈക്കമാന്‍ഡ് പ്രതിനിധികൾ നൽകിയ ഉറപ്പുകൾ പാലിക്ക്‌പ്പെടുമോയെന്ന് കാത്തിരിക്കുകയാണ് ഈ നേതാക്കൾ. ഗ്രൂപ്പ് നേതാക്കളുമായി നടത്താനിരുന്ന പുനഃസംഘടന ചർച്ചയും ഇതിന് ശേഷമായിരിക്കും. ഉടക്കി നിൽക്കുന്ന നേതക്കളേയും സഹകരിപ്പിക്കണമെന്ന ഹൈക്കമാന്‍ഡ് നിർദ്ദേശം താരിഖ് അൻവർ കെ സുധാകരനെ അറിയിട്ടിച്ചുണ്ട്.

   മാനദണ്ഡങ്ങൾ മാറുമോ
   കെപിസിസി ഭാരവാഹികൾക്കായി നിശ്ചയിച്ച മാനദണ്ഡങ്ങൾക്കെതിരെ ഒരു വിഭാഗം നേതാക്കളിൽ നിന്ന് കടുത്ത എതിർപ്പുയരുന്നുണ്ട്. 15 കെപിസിസി ജനറൽ സെക്രട്ടരിമാരെന്നത് പുനപരിശോധിക്കേണ്ടിവരുമോയെന്നതും പരിഗണനയിലുണ്ട്. രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ഈ വിഷയങ്ങൾ ഉയർന്നുവരും. 5 വർഷം പിന്നിട്ട ജനറൽ സെക്രട്ടറിമാർക്ക് ഒഴിയേണ്ടിവരും. ഡിസിസി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞവരും ഭാരവാഹിത്വത്തിലെത്തില്ല. ഈ നിബന്ധനകൾക്ക് എതിരെ വലിയ എതിർപ്പുണ്ട്. രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യാതെയാണ് മാനദണ്ഡം നിശ്ചയിച്ചതെന്ന  പരാതിയുണ്ട്. വർക്കിങ്ങ് പ്രസിഡന്റുമാർക്ക് ബാധകമല്ലാത്ത മാനദണ്ഡം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലാണ് എതിർപ്പ്.

   3 വർക്കിങ്ങ് പ്രസിഡന്റുമാരും ഒന്നിലധികം സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. പിടി തോമസും ടി സിദ്ദിഖും എംഎൽഎമാരാണ്. കൊടിക്കുന്നിൽ സുരേഷ് വർഷങ്ങളായി പാർലമെന്റം​ഗമാണ്. ജനറൽസെക്രട്ടരിസ്ഥാനം ആ​ഗ്രഹിക്കുന്നവർ ഈ കാര്യങ്ങളൊക്കെ ചൂണ്ടികാട്ടി നേതൃത്വത്തിന് മുന്നിൽ സമ്മർദം ചെലുത്തുന്നുണ്ട്.

   15 ജനറൽസെക്രട്ടറിമാരേയും 3 വൈസ് പ്രസിഡന്റുമാരേയും 1 ട്രഷററേയുമാണ് ഭാരവാഹികളായി ഇനി തിരഞ്ഞെടുക്കേണ്ടത്. ജംമ്പോ കമ്മിറ്റി വെട്ടികുറക്കുന്ന തീരുമാനത്തിന് പൊതുവെ അം​ഗീകാരം കിട്ടിയെങ്കിലും സ്ഥാനമോഹികളുടെ സമ്മർദം നേതൃത്വത്തെ വലക്കുന്നുണ്ട്. പലരും ഹൈക്കമാന്റിന് കത്തയച്ചാണ് സമ്മർദം ചെലുത്തുന്നത്. ഈ നീക്കങ്ങൾ ഫലം കാണുമോയെന്ന് കെപിസിസി നേതൃത്വം രാഹുൽ ​ഗാന്ധിയുമായുള്ള  കൂടികാഴ്ചയിൽ വ്യകതമാകും.

   അടുത്ത ആഴ്ചമുതൽ നിയമസഭ സമ്മേളനം ആരംഭിക്കുകയാണ്. ഇതും പുനസംഘടന ചർച്ച വൈകുന്നതിന് കാരണമാകും. സഭ സമ്മേളനത്തിനിടെ ​ഗ്രൂപ്പ് നേതാക്കളുമായുളള അവസാനവട്ട ചർച്ച നടത്താനാണ് നീക്കം. ഉടക്കി നിൽക്കുന്ന വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനേയും അനുനയിപ്പിക്കാൻ ഇതിനിടെ ഹൈക്കമാന്റ് വീണ്ടും ഇടപെടും. ഇരുവരേയും വിശ്വാസത്തിലെടുത്തുകൊണ്ട് രണ്ടാം ഘട്ട പ്രഖ്യാപനം നടത്താനാണ് ശ്രമം. ​ഗ്രൂപ്പ് നേതൃത്വങ്ങൾ നേരത്തെ തന്നെ പേരുകൾ കൈമാറിയിട്ടുണ്ട്. പക്ഷേ വനിതാസംവരണം എത്രകണ്ട് വേണമെന്ന ആശയകുഴപ്പം അവശേഷിക്കുന്നു. ഹൈക്കമാന്റുമായുള്ള ചർച്ചയിൽ ഇക്കാര്യവും ഉയർന്നുവരും.
   Published by:Jayesh Krishnan
   First published:
   )}