• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീരപ്പന്‍ തിരിച്ചുവന്നാല്‍ ബെഹ്റയുടെ കാൽതൊട്ടു വന്ദിക്കും: കെ.മുരളീധരന്‍

വീരപ്പന്‍ തിരിച്ചുവന്നാല്‍ ബെഹ്റയുടെ കാൽതൊട്ടു വന്ദിക്കും: കെ.മുരളീധരന്‍

എത്ര ഉണ്ട ആരൊക്കെ വിഴുങ്ങിയെന്നും മുക്കിയെന്നും അന്വേഷിച്ച് കണ്ടുപിടിക്കട്ടേയെന്നും മുരളീധരൻ.

K Muraleedharan

K Muraleedharan

  • Last Updated :
  • Share this:
    തിരുവനന്തപുരം: കാട്ടുകള്ളന്‍ വീരപ്പന്‍ തിരിച്ചുവന്നാല്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ കാല്‍ തൊട്ടുവന്ദിക്കുമെന്ന പരിഹാസവുമായി കെ.മുരളീധരന്‍ എം.പി . വീരപ്പനെ വെല്ലുന്ന കൊള്ളക്കാരനാണ് ബെഹ്റ. ചീഫ് സെക്രട്ടറിക്ക് കാറു വാങ്ങിക്കൊടുക്കന്‍ ബെഹ്റ ആരാണ്?, ഫണ്ട് തിരിമറി നടത്തി വില്ലപണിഞ്ഞാലും കാറു വാങ്ങിയാലും ചോദിക്കാനും പറയാനും ആരുമില്ലെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

    രണ്ടു കാലു പോയവര്‍ മൂക്കില്‍ പഞ്ഞിയും വച്ചു വരുന്നതാണോ പരിഷ്‌കരണം. എത്ര ഉണ്ട ആരൊക്കെ വിഴുങ്ങിയെന്നും മുക്കിയെന്നും അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. 1956 മുതല്‍ അന്വേഷിക്കണം, എല്ലാം യു.ഡി.എഫ് സ്വാഗതം ചെയ്യുന്നു. മുന്‍പ് സി.എ.ജി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിറ്റേന്ന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ സി.എ.ജിയെ തള്ളിപ്പറയുന്നത്. ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ട്. അതിനാല്‍ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മെല്ലെപ്പോക്കുനയം തുടരാനാണ് ഭാവമെങ്കില്‍ നിയമനടപടികളിലേക്ക് യു.ഡി.എഫ് നീങ്ങുമെന്നും മുരളീധരന്‍ അറിയിച്ചു.

    സര്‍ക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ തീരുമാനം അംഗീകരിക്കണം. അപ്പീല്‍ പോകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

    ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്തതിനെ കേരളത്തില്‍ ബി.ജെ.പിയുടെ സ്ഥിതി, പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരന്‍ പരിഹസിച്ചു.

    Also Read അഴിമതിക്കുരുക്കിൽ സർക്കാരും പ്രതിപക്ഷവും; രണ്ടു മുൻ മന്ത്രിമാർ അഴിമതി കേസിൽ അറസ്റ്റിന്റെ നിഴലിൽ
    Published by:Aneesh Anirudhan
    First published: