• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെ മുരളീധരന്റെ പ്രസ്താവന വിചിത്രം'; നേമത്ത് കോണ്‍ഗ്രസ് എല്‍ഡിഎഫ് ധാരണ വ്യക്തം; കുമ്മനം രാജശേഖരന്‍

'കെ മുരളീധരന്റെ പ്രസ്താവന വിചിത്രം'; നേമത്ത് കോണ്‍ഗ്രസ് എല്‍ഡിഎഫ് ധാരണ വ്യക്തം; കുമ്മനം രാജശേഖരന്‍

നേമത്ത് ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വ്യക്തമായ ധാരണയുണ്ടായിരുന്നു

കുമ്മനം രാജശേഖരൻ

കുമ്മനം രാജശേഖരൻ

  • Share this:
    തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസ് വോട്ടു കൂടുതല്‍ പിടിച്ചതുകൊണ്ടാണ് ബിജെി പരാജയപ്പെട്ടതെന്ന കെ മുരളീധരന്റെ പ്രസ്താവന വിചിത്രമാണെന്ന് കുമ്മനം രാജശേഖരന്‍. ഫെയ്‌സ്ബുക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നേമത്ത് ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വ്യക്തമായ ധാരണയുണ്ടായിരുന്നു'അദ്ദേഹം കുറിപ്പില്‍ പറയുന്നു.

    സംസ്ഥാനത്തുടനീളം ബിജെപിയെ പരാജയപ്പെടുത്താന്‍ പരസ്പര ധാരണയും ആസൂത്രണവും എല്‍ഡിഎഫും യുഡിഎഫും തമ്മിലുണ്ടായിരുന്നെന്ന് മുരളീധരന്റെ പ്രസ്താവനയില്‍ നിന്ന് വ്യകത്മാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read-'സി.പി.എം വോട്ടുകള്‍ കാപ്പന് കിട്ടി'; പാലായിൽ ജോസ് കെ മാണിയുടെ തോല്‍വി പരിശോധിക്കണമെന്ന് തോമസ് ചാഴിക്കാടന്‍

    കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

    കെ. മുരളീധരന്റെ പ്രസ്താവന വിചിത്രം.

    കോണ്‍ഗ്രസ് വോട്ട് കൂടുതല്‍ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രമായിരിക്കുന്നു.

    2019 -ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേമത്തു കോണ്‍ഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരന്‍ വ്യക്തമാക്കണം.
    2021 -ല്‍ കോണ്‍ഗ്രസ് വോട്ട് എല്‍.ഡി.എഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടില്‍ നിന്നും 55,837(38.2%) ആയി എല്‍.ഡി.എഫിനു ഉയര്‍ത്താന്‍ കഴിഞ്ഞത്.

    നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനും കോണ്‍ഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോണ്‍ഗ്രസിന്റെ വോട്ട് എല്‍.ഡി.എഫിന് മറിച്ചു കൊടുത്താണ് കോണ്‍ഗ്രസ് ബി.ജെ.പിയെ തോല്‍പിച്ചത്.

    തങ്ങള്‍ തോറ്റാലും വേണ്ടില്ല എല്‍.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോണ്‍ഗ്രസിന്റെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോണ്‍ഗ്രസ് കൂടുതല്‍ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരന്റെ അവകാശവാദം ശരിയാണെങ്കില്‍ സി.പി.എം വിജയിച്ചതിന്റെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.

    കേരളത്തിലുടനീളം ബി.ജെ.പിയെ തോല്‍പിക്കാന്‍ പരസ്പര ധാരണയും ആസൂത്രണവും എല്‍.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു.
    Published by:Jayesh Krishnan
    First published: