നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോൺഗ്രസിൽ പണി എടുക്കുന്നവർക്ക് സീറ്റില്ല; മണ്ഡലത്തിന്റെ അതിർത്തി പോലും അറിയാത്തവർ സ്ഥാനാർത്ഥികളാവാൻ നടക്കുന്നുണ്ടെന്ന് കെ മുരളീധരൻ

  കോൺഗ്രസിൽ പണി എടുക്കുന്നവർക്ക് സീറ്റില്ല; മണ്ഡലത്തിന്റെ അതിർത്തി പോലും അറിയാത്തവർ സ്ഥാനാർത്ഥികളാവാൻ നടക്കുന്നുണ്ടെന്ന് കെ മുരളീധരൻ

  മത്സരിക്കാൻ പോവുന്ന മണ്ഡലത്തിന്റെ അതിർത്തി പോലും പലർക്കും അറിയില്ല. അവരെ ജനങ്ങൾ ജയിപ്പിക്കില്ല. ജനങ്ങളുമായി നല്ല ബന്ധമുള്ളവരാവണം സ്ഥാനാർത്ഥികളെന്നും കെ മുരളീധരന്‍ പറഞ്ഞു.

  കെ. മുരളീധരൻ

  കെ. മുരളീധരൻ

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എം പി. പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെന്ന് കെ മുരളീധരൻ എം പി കുറ്റപ്പെടുത്തി. കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസിൽ സീറ്റ് കിട്ടുന്നില്ല. നേതാക്കളെ താങ്ങി നടക്കുന്നവര്‍ക്കാണ് സീറ്റ് കൊടുത്തത്. പക്ഷേ അവരെ ജനങ്ങൾ ജയിപ്പിക്കില്ലെന്നും അഡ്വ പി ശങ്കരന്‍ അനുസ്മരണത്തില്‍ കെ മുരളീധരന്‍ പറഞ്ഞു.

  മണ്ഡലത്തിന്‍റെ അതിര്‍ത്തി പോലും അറിയാത്തവര്‍ സ്ഥാനാര്‍ഥികളാവാന്‍ നടക്കുന്നു

  സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് അടിസ്ഥാനമാവരുത്. കഴിഞ്ഞ ലോക്സഭയിൽ എല്ലാവർക്കും വയനാട് സീറ്റ് വേണമെന്നായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയം പോലും താനറിഞ്ഞില്ല. അവസാനം ഫലം വന്നപ്പോൾ കിട്ടിയത് മൂന്ന് സീറ്റ് മാത്രമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. കഷ്ടപ്പെട്ട് പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ സീറ്റ് കിട്ടുന്നില്ല. നേതാക്കളെ താങ്ങി നടക്കുന്നവർക്കാണ് സീറ്റ്.

  'മലപ്പുറം ജില്ല മുസ്ലിം ലീഗിന്റേയും മതമൗലികവാദ ശക്തികളുടെയും പിടിയിൽ': കെ സുരേന്ദ്രൻ

  മത്സരിക്കാൻ പോവുന്ന മണ്ഡലത്തിന്റെ അതിർത്തി പോലും പലർക്കും അറിയില്ല. അവരെ ജനങ്ങൾ ജയിപ്പിക്കില്ല. ജനങ്ങളുമായി നല്ല ബന്ധമുള്ളവരാവണം സ്ഥാനാർത്ഥികളെന്നും കെ മുരളീധരന്‍ പറഞ്ഞു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും സീറ്റുകൾ കിട്ടിയാലേ ഭരണം കിട്ടൂ. ഭരണത്തിൽ എത്തണമെങ്കില്‍ കോൺഗ്രസ് 50 സീറ്റിലെങ്കിലും ജയിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

  കെ കരുണാകരനോടൊപ്പം നിന്നവരെ ശരിപ്പെടുത്തുന്നു

  കെ കരുണാകരനോടൊപ്പം നിന്ന നേതാക്കളെയെല്ലാം ശരിപ്പെടുത്തുന്ന രീതി കോൺഗ്രസിൽ ഇപ്പോഴുമുണ്ട്. താനടക്കമുള്ള ആളുകൾ അതിന്‍റെ ഇരകളാണ്. തെരഞ്ഞെടുപ്പ് കാലമായത് കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

  ഇലക്ട്രിക് സ്കൂട്ടറിൽ കൈ വച്ചു; ബാലൻസ് തെറ്റി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

  കേസ് പിൻവലിച്ചത് കൊണ്ട് മാത്രം വിശ്വാസികളുടെ മുറിവുണക്കാനാവില്ല

  ആവശ്യം വന്നാൽ ശബരിമലയിൽ ചെന്ന് ശരണം വിളിക്കാനും തയ്യാറായ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് പിൻവലിച്ചത് കൊണ്ട് മാത്രം വിശ്വാസികളുടെ മനസിലെ മുറിവ് ഉണക്കാനാവില്ല. സ്ത്രീകളെ കയറ്റി ആചാരങ്ങളെ വെല്ലുവിളിച്ച് ഉണ്ടാക്കിയ മുറിവ് വിശ്വാസികളുടെ ഉള്ളിലുണ്ട്. അതൊരിക്കലും ഉണങ്ങില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

  ശോഭയ്ക്ക് സ്വന്തം പാര്‍ട്ടിയില്‍ പോലും ഇടമില്ല

  ശോഭ സുരേന്ദ്രൻ മുസ്ലീം ലീഗിനെ സ്വാഗതം ചെയ്ത സംഭവം ഗൗരവമായി എടുക്കേണ്ടതില്ല. ബി ജെ പിയിൽ ഒരു സ്ഥാനവും ഇല്ലാത്തയാൾ പറഞ്ഞ കാര്യം കാര്യമായെടുക്കണ്ടതില്ല. ശോഭയ്ക്ക് സ്വന്തം പാര്‍ട്ടിയില്‍ പോലും ഇടമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.  26-ാം തവണയും ലാവ്ലിൻ കേസ് മാറ്റി വച്ചത് സി പി എം - ബി ജെ പി കൂട്ടുക്കെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നത്.

  'പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി അനുകരിക്കുന്നതല്ല ഇന്ത്യൻ ഭരണഘടന': സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ

  വിജയരാഘവൻ ഹാസ്യ സമ്രാട്ട്

  രാഹുൽ ഗാന്ധിയെ ബി ജെ പിയുടെ ഏജന്‍റ് എന്ന് വിളിച്ച വിജയരാഘവൻ ഹാസ്യ സമ്രാട്ടാണെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. ആ ഏജന്‍റിന്‍റെ പാർട്ടിയുമായി മറ്റ് സംസ്ഥാനങ്ങളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത് എന്തിനാണ് ? വിജയരാഘവന്റെ വാക്കുകൾ നയമില്ലാത്ത നേതാവിന്റെ ജല്പനങ്ങളാണെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. സി പി എമ്മിന്‍റെ അഖിലേന്ത്യാ നയത്തോട് വിയോജിപ്പില്ല. അഖിലേന്ത്യാ തലത്തില്‍ സി പി എം പ്രോ കോണ്‍ഗ്രസ് നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ കോൺഗ്രസിനെ തോൽപിക്കാൻ സി പി എം, ബി ജെ പിയുമായി സന്ധിയുണ്ടാക്കുന്നു. രാഹുൽ ഗാന്ധിക്ക് എ വിജയരാഘവന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. യെച്ചൂരിയോടു പോലും കാണിക്കാത്ത സ്നേഹമാണ് പിണറായിക്ക് മോദിയോടുള്ളതെന്നും കെ മുരളീധരന്‍ പറഞ്ഞു.
  Published by:Joys Joy
  First published:
  )}