• HOME
  • »
  • NEWS
  • »
  • kerala
  • »
  • K MURALEEDHARAN SAYS NEMOM HAS GOOD HOPES OF SUCCESS

'കനത്ത പോളിംഗ് യു ഡി എഫിന് അനുകൂലം, നല്ല വിജയപ്രതീക്ഷ' - കെ മുരളീധരൻ

അയ്യപ്പനെ നിന്ദിക്കാൻ വേണ്ടി ശരണം വിളിച്ചാൽ എൽ ഡി എഫ് അധികാരത്തിൽ വരില്ല. തെരഞ്ഞെടുപ്പിന്റെ അന്ന് ശരണം വിളിച്ചാൽ ചെയ്ത പാപം തീരില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

കെ. മുരളീധരൻ

കെ. മുരളീധരൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കനത്ത പോളിംഗ് ആണ് നടന്നതെന്നും നേമത്ത് നല്ല വിജയപ്രതീക്ഷയുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. നേമത്ത് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. കനത്ത പോളിംഗ് യു ഡി എഫിന് അനുകൂലമാണ്. നല്ല വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞദിവസം നടന്ന അക്രമം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

    സി പി എം സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. സ്ഥാനാർഥി തന്നെ ഇത്തരത്തിൽ പ്രചരണം നടത്തി. 290 ഓളം ബൂത്തുകൾ സന്ദർശിച്ചു. എല്ലായിടത്തും യു ഡി എഫിന് അനുകൂലമായ ട്രെൻഡ്. കേരളത്തിലും മികച്ച വിജയം നേടും. യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

    `മൊയീൻ അലിയെ വംശീയമായി അധിക്ഷേപിച്ച് തസ്‌ലിമ നസ്റീൻ; പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം, ജോഫ്ര ആർച്ചറും രംഗത്ത്

    ഒരിടത്തും ബി ജെ പി ജയിക്കില്ല. നേമത്ത് ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പോകും. സി പി എം, ബി ജെ പി വോട്ട് ധാരണ നേതാക്കൾ ഉണ്ടാക്കിയാലും അണികൾ അത് ഉൾക്കൊള്ളില്ല. നിശ്ശബ്ദ വോട്ട് യു ഡി എഫിന് ഗുണം ചെയ്യും. രാഹുൽ ഗാന്ധി അവസാന നിമിഷം നടത്തിയ പ്രസംഗം തനിക്ക് കിട്ടിയ വലിയ അംഗീകാരമാണെന്നും മുരളീധരൻ പറഞ്ഞു.

    Assembly Election 2021 | 'നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിക്കുറപ്പാണ്' - നന്ദി പറഞ്ഞ് മുഖ്യമന്ത്രി

    അയ്യപ്പനെ നിന്ദിക്കാൻ വേണ്ടി ശരണം വിളിച്ചാൽ എൽ ഡി എഫ് അധികാരത്തിൽ വരില്ല. തെരഞ്ഞെടുപ്പിന്റെ അന്ന് ശരണം വിളിച്ചാൽ ചെയ്ത പാപം തീരില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
    Published by:Joys Joy
    First published:
    )}