HOME » NEWS » Kerala » K MURALEEDHARAN SAYS PEOPLE MAY STAND BY THOSE WHO ALLEVIATE HUNGER AND FORGET OTHER THINGS JK TV

'വിശക്കുന്നവരുടെ മുന്നിൽ അന്നമെത്തിക്കുന്നവരുടെ കൂടെ ജനം നിൽക്കും;സ്വർണക്കടത്തോ മരം മുറിച്ചതോ ചിന്തിക്കില്ല'; കെ. മുരളീധരന്‍

അയൽക്കൂട്ടങ്ങൾ ഉണ്ടാക്കുന്നതിനു മുൻപ് അയൽക്കാരെ ഉണ്ടാക്കേണ്ട സ്ഥിതിയിലാണ് കോൺഗ്രസ്.

News18 Malayalam | news18-malayalam
Updated: July 8, 2021, 3:11 PM IST
'വിശക്കുന്നവരുടെ മുന്നിൽ അന്നമെത്തിക്കുന്നവരുടെ കൂടെ ജനം നിൽക്കും;സ്വർണക്കടത്തോ മരം മുറിച്ചതോ ചിന്തിക്കില്ല'; കെ. മുരളീധരന്‍
കെ. മുരളീധരൻ
  • Share this:
കോഴിക്കോട്:  കോൺഗ്രസ് പ്രവർത്തന ശൈലിക്കെതിരെ പരസ്യ വിമര്‍ശനവുമായി  കെ മുരളീധരൻ. പാർട്ടിയുടെ പ്രവർത്തന ശൈലിയും ഘടനയും മാറണം. മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുത്. ബിജെപിയാണ് കോൺഗ്രസിന്റെ മുഖ്യ ശത്രു. 2001 ന് ശേഷം കോൺഗ്രസ് കക്ഷി നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. കോവിഡ് കാലത്ത് വിശക്കുന്നവൻ സ്വർണ്ണ കടത്തിനെ കുറിച്ച് ഗവേഷണം നടത്തില്ല. ഭക്ഷണം നൽകുന്നവനൊപ്പമേ ജനം നിൽക്കൂ.  ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്നവരോടും ഇതേ വിധേയത്വമുണ്ടാകും. ഇതു മനസ്സിലാക്കി കോൺഗ്രസിന്റെ പ്രവർത്തന രീതിയിൽ അടിമുടി പൊളിച്ചെഴുത്ത് വേണം. താഴേത്തട്ടിൽ പ്രവർത്തിച്ചാൽ വിജയിക്കാം. അല്ലാതെ ഒരു വ്യക്തി മാറി മറ്റൊരു വ്യക്തി വന്നതു കൊണ്ടു മാത്രം കാര്യമില്ല.

അയൽക്കൂട്ടങ്ങൾ ഉണ്ടാക്കുന്നതിനു മുൻപ് അയൽക്കാരെ ഉണ്ടാക്കേണ്ട സ്ഥിതിയിലാണ് കോൺഗ്രസ്. ബൂത്തുതലത്തിൽ പ്രവർത്തകരില്ല. ഒരു ബൂത്തിൽ നാലു പ്രവർത്തകരുണ്ടെങ്കിൽ നാലു പേരും മണ്ഡലം, ഡിസിസി ഭാരവാഹികളായിരിക്കും. ഈ സംവിധാനം വച്ച് എന്തു കൊണ്ട് തോറ്റു എന്നല്ല ചോദിക്കേണ്ടത്. എങ്ങനെ ജയിക്കും എന്നാണ്– മുരളീധരൻ പറഞ്ഞു. കോഴിക്കോട് ലീഡർ സ്റ്റഡി സെന്റർ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read-മൃഗശാലയില്‍ പാമ്പു കടിയേറ്റു മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം

ഭാരവാഹിത്വത്തിൽ വീതം വയ്പിന്റെ കാലം കഴിഞ്ഞെന്നു മുരളീധരൻ പറഞ്ഞു. മെറിറ്റ് ആവണം മാനദണ്ഡം. മെറിറ്റ് എന്നാൽ ആരോടെങ്കിലും ഉള്ള വിധേയത്വമല്ല, പ്രവർത്തിക്കാനുള്ള കഴിവും താൽപര്യവുമാണ്. ജാതിമത സമവാക്യങ്ങൾ അല്ല പരിഗണിക്കേണ്ടത്. കഴിഞ്ഞ തവണ നേതൃത്വത്തിൽ ഏല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യമുണ്ടായിരുന്നു. പക്ഷേ വോട്ടെണ്ണിയപ്പോൾ ആരും കൂടെയില്ല. എൻഎസ്എസ് മാത്രമാണ് സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിച്ചത്. സമുദായ നേതാക്കളെ സന്ദർശിക്കരുത് എന്നു ഞാൻ പറഞ്ഞാൽ എല്ലാവരും കയ്യടിക്കും. പക്ഷേ വോട്ടു കിട്ടില്ല. പക്ഷേ സ്ഥാനാർഥി നിർണയത്തിൽ പ്രവർത്തനം മാത്രമാകണം മാനദണ്ഡം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓരോ സമുദായത്തിന്റെയും നേതാക്കളെ കാണാൻ മുഖ്യമന്ത്രി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ഇവർ നിരന്തരം സമുദായ നേതാക്കളെ കണ്ടു. അത് ഇടതുമുന്നിക്ക് വലിയ നേട്ടം ഉണ്ടാക്കി. ചില വ്യക്തികൾ പാർട്ടി വിടുമ്പോൾ ആ വ്യക്തിയുടെ സമുദായവും അദ്ദേഹത്തോടൊപ്പം പോകും. അത് മനസിലാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Also Read-ഓഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തീരുമാനം

തിരഞ്ഞെടുപ്പിൽ പ്രവർത്തകർക്കൊപ്പം കലാകാരൻമാരെയും സാംസ്കാരിക പ്രവർത്തകരെയും പരിഗണിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലും ഒരു കലാകാരൻ മത്സരിച്ചിരുന്നു. അയാൾ ഇനി ഈ ഭാഗത്തേക്ക് വരുന്നില്ല എന്ന നിലപാടിലാണ്. കോൺഗ്രസിൽ കലാകാരൻ സ്ഥാനാർഥിയായാൽ ഒരു വശത്ത് സിപിഎമ്മിന്റെ ചീത്തവിളി. മറുവശത്ത് സ്വന്തം പാർട്ടിക്കാരുടെ കാലുവാരൽ. കോമഡി താരമായി വന്നയാൾ ട്രാജഡി താരമായാണ് മടങ്ങിയതെന്നും മുരളീധരന്‍ പറഞ്ഞു.

Also Read-മരംമുറി അഴിമതിയിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കെ.കരുണാകരന്റെ അധ്വാനത്തിന്റെയും ദീർഘദർശനത്തിന്റെയും ഫലമാണ് നെടുമ്പാശ്ശേരി വിമാനത്താവളം. അതിന് കരുണാകരന്റെ പേരിടണമെന്ന ആവശ്യം നടപ്പായില്ല. കരുണാകരന്റെ മരണശേഷം 4 വർഷം കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചു. 5 വർഷം കേരളത്തിലും. പക്ഷേ ആരൊക്കെയോ ആ നിർദേശം ഒതുക്കി. തിരുവനന്തപുരത്ത് നിർമിക്കുമെന്നു പ്രഖ്യാപിച്ച  കെ.കരുണാകരൻ സ്മാരകം തറക്കല്ലിൽ ഒതുങ്ങിയത് മറ്റൊരു സങ്കടമാണെന്നും മുരളീധരൻ പറഞ്ഞു.
Published by: Jayesh Krishnan
First published: July 8, 2021, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories