ഇന്റർഫേസ് /വാർത്ത /Kerala / Assembly Election 2021 | 'പാർട്ടി ആവശ്യപ്പെട്ടാൽ നേമത്ത് മത്സരിക്കും; എനിക്ക് ബി.ജെ.പിയെ നേരിടാന്‍ ഭയമില്ല': കെ. മുരളീധരൻ

Assembly Election 2021 | 'പാർട്ടി ആവശ്യപ്പെട്ടാൽ നേമത്ത് മത്സരിക്കും; എനിക്ക് ബി.ജെ.പിയെ നേരിടാന്‍ ഭയമില്ല': കെ. മുരളീധരൻ

കെ. മുരളീധരൻ

കെ. മുരളീധരൻ

"ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാന്‍ എന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കും.''

  • Share this:

കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ നേമത്ത് മത്സരിക്കാൻ താൻ തയാറാണെന്ന് വടകര എം.പി കെ മുരളീധരന്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത്. അത് നൂറു  ശതമാനം അനുസരിക്കും. സ്ഥാനാര്‍ഥിയുടെ തൂക്കം നോക്കിയല്ല ശക്തനാണോ ദുര്‍ബലനാണോ എന്ന് നിശ്ചയിക്കുന്നത്. എന്താണോ രാഹുല്‍ ഗാന്ധിയും നേതൃത്വവും പറയുന്നത് അത് അനുസരിക്കുമെന്നും കെ. മരുളീധരൻ എം.പി പറഞ്ഞു.

''നേമത്ത് എന്നോട് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാന്‍ എന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കും.'' -മുരളി പറഞ്ഞു.

"കരുണാകരനും കരുണാകരന്റെ മകനും സ്ഥാനാര്‍ഥി ആകാന്‍ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ല. നേമത്ത് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. കൈപ്പത്തി ചിഹ്നത്തില്‍ ആര് മത്സരിച്ചാലും ജയിക്കും. അത് കോണ്‍ഗ്രസ് മണ്ഡലമാണ്. കഴിഞ്ഞ തവണ സീറ്റ് പോയത് ചില പ്രത്യേക ആളുകള്‍ക്ക് സീറ്റ് കൊടുത്തത് കൊണ്ടാണ്. പുലി വേണമെങ്കില്‍ മണ്ഡലത്തില്‍ പുലി തന്നെ ഇറങ്ങും. അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

EXCLUSIVE | 'വേങ്ങരയിലേക്കുള്ള തിരിച്ചുവരവ് വീട്ടിലേക്ക് വരുന്നതു പോലെ; പട്ടാമ്പി സീറ്റും ലഭിക്കേണ്ടതായിരുന്നു': പി.കെ കുഞ്ഞാലിക്കുട്ടി

വടകര സീറ്റ് യു.ഡി.എഫ് ആര്‍.എം.പിക്ക് വിട്ടുകൊടുത്ത സാഹചര്യത്തിൽ അവിടെ ആര് സ്ഥാനാര്‍ഥി ആകണമെന്നതു  തീരുമാനിക്കേണ്ടത് അവരാണ്. ആര്‍.എം.പി ആരെ സ്ഥാനാർഥിയാക്കിയാലും യു.ഡി.എഫ് പിന്തുണയ്ക്കും. സി.പി.എമ്മൊക്കെ സിറ്റിങ് സീറ്റാണ് ഘടകക്ഷികള്‍ക്ക് വിട്ട് കൊടുക്കുന്നത്. ആ സമയത്താണ് യുഡിഎഫിലേക്ക് വരാന്‍ നില്‍ക്കുന്നവര്‍ക്ക് പോലും സ്ഥിരം തോല്‍ക്കുന്ന സീറ്റ് പോലും കൊടുക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും  മുരളീധരൻ പറഞ്ഞു.

ഇതിനിടെ പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ വികാര പ്രകടനം. നൂറു കണക്കിന് പ്രവർത്തകരാണ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയത്. ഒരു പ്രവർത്തകൻ വീടിന്റെ പുരപ്പുറത്ത് കയറി പ്രതിഷേധം മുഴക്കി. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർക്ക് വേണമെന്നും ഒരു കാരണവശാലും വിട്ടുതരില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

ജസ്റ്റിൻ എന്ന കോണ്‍ഗ്രസ് പ്രവർത്തകനാണ് വീടിന് മുകളിൽ കയറി പ്രതിഷേധിച്ചത്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പുനൽകിയാലേ താഴെ ഇറങ്ങൂവെന്ന് വിളിച്ചുപറഞ്ഞായിരുന്നു പ്രവർത്തകന്റെ പ്രതിഷേധം. ഒടുവിൽ ഉമ്മൻചാണ്ടി ജസ്റ്റിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രിയപ്പെട്ട നേതാവ് സമാധാനപ്പിച്ചതോടെയാണ് ജസ്റ്റിൻ താഴെ ഇറങ്ങിയത്. ഹൈക്കമാൻഡ് അല്ല, ആരു ശ്രമിച്ചാലും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ നിന്ന് മാറാൻ അനുവദിക്കില്ലെന്ന് ജസ്റ്റിൻ പറഞ്ഞു.

Also Read- ഹരിപ്പാട് അമ്മയെ പോലെയെന്ന് രമേശ് ചെന്നിത്തല; നേമത്തെ സ്ഥാനാർത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മൻചാണ്ടി

''സാർ വിളിച്ച്, ആശങ്കപ്പെടാൻ യാതൊന്നുമില്ലെന്ന് ഉറപ്പുനൽകിയ ശേഷമാണ് ഞാൻ താഴെ ഇറങ്ങിയത്. പക്ഷെ പുതുപ്പള്ളിയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ശ്രമിച്ചാൽ ഇതിലും വലിയ പ്രതിഷേധമുണ്ടാകും. ഹൈക്കമാൻഡ‍ോ, സോണിയാ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ ആരായാലും ഉമ്മൻചാണ്ടിയെ മാറ്റാൻ ശ്രമിച്ചാൽ ഞങ്ങൾ സമ്മതിച്ചുതരില്ല.''- ജസ്റ്റിൻ പറഞ്ഞു.

KERALA ASSEMBLY ELECTION 2021, K MURALEEDHARAN MP, NEMOM, UDF, CONGRESS

First published:

Tags: Assembly Election 2021, Congress, K muraleedharan, Kerala Assembly Elections 2021, Kerala Assembly Polls 2021, Kpcc, Mullappalli ramachandran, Oomman chandy, Ramesh Chenithala, Rmp in vadakara