കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ പുറത്ത് വന്നതോടെ സംസ്ഥാനത്ത് നിരവധി പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. ഇതില്‍ അധികവും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണെന്ന കാര്യത്തില്‍ സംശയവുമില്ല. എന്നാല്‍ സ്വര്ണ്ണക്കളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടാന്‍ വൈകിയാല്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന് എം.പി മുന്നറിയിപ്പ് നല്കി.
കോവിഡ് കേസുകള്‍ വർദ്ധിക്കുന്നതിനാലാണ് ഇപ്പോള്‍ സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചുമെല്ലാം സമരം ചെയ്യുന്നത്. അത് ലംഘിക്കേണ്ടതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കെ.മുരളീധരന് പറഞ്ഞു.
You may also like:'ഞാൻ ആത്മഹത്യ ചെയ്താൽ നിങ്ങൾ ഓരോരുത്തരും ഉത്തരവാദി'; സ്വപ്ന സുരേഷിന്റെ ശബ്ദരേഖ [NEWS]ലംബോർഗിനി കാറും; പതിനെട്ട് ലക്ഷം രൂപയും: ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് ബ്രിട്ടീഷ് മലയാളി [NEWS] സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതനും പങ്ക് [NEWS]
ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തന്നെയാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി വെറും റബര്‍ സ്റ്റാമ്പാണെന്നും കെ. മുരളീധരന് ആരോപിച്ചു. ഐഐഎസ് ലോബിയുടെ അഴിഞ്ഞാട്ടം മുഖ്യമന്ത്രിക്ക് അറിയാത്തതൊന്നുമല്ല.
മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കരനാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോകരുതെന്നാണ് പറയാനുള്ളതെന്നും കെ.മുരളീധരന് പറഞ്ഞു.
കേന്ദ്രമന്ത്രി വി.മുരളീധരനൊന്നും പ്രധാനമന്ത്രിയെ കാണാൻ പോലും അവസരം കിട്ടാറില്ലെന്നും അദേഹം പറയുന്ന കാര്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്നും കെ.മുരളീധരന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.