• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സതീശൻ പറഞ്ഞത് സതീശനോട് ചോദിക്കണം; വേണുഗോപാൽ പറഞ്ഞത് പാർട്ടിയുടെ ദേശീയനിലപാട്': ഗവർണർ വിഷയത്തിൽ കെ. മുരളീധരൻ‌

'സതീശൻ പറഞ്ഞത് സതീശനോട് ചോദിക്കണം; വേണുഗോപാൽ പറഞ്ഞത് പാർട്ടിയുടെ ദേശീയനിലപാട്': ഗവർണർ വിഷയത്തിൽ കെ. മുരളീധരൻ‌

ഗവർണറുടെ കാവിവത്ക്കരണത്തെ കോൺഗ്രസിന് അംഗീകരിക്കാനാകില്ല

  • Share this:
തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ വിഡി സതീശനേയും കെ സുധാകരനെയും തള്ളി കെ.മുരളീധരൻ. ഗവർണറുടെ കാവിവത്ക്കരണത്തെ കോൺഗ്രസിന് അംഗീകരിക്കാനാകില്ല. കെസി വേണുഗോപാൽ പറഞ്ഞത് പാർട്ടിയുടെ ദേശീയ നിലപാടാണ്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനൊപ്പമാണ് താനെന്നും മുരളീധരൻ പറഞ്ഞു.

ലീഗ് പറഞ്ഞത് തന്നെയാണ് താനും പറഞ്ഞത്. സുധാകരനും സതീശനും പറഞ്ഞതിനോട് അവരോട് ചോദിക്കണം.

Also Read- വിസി നിയമനങ്ങൾ നടത്തിയത് സർക്കാരും ഗവർണറും ചേർന്ന്; 9 പേരുടെയും നിയമനം ക്രമവിരുദ്ധം: വിഡി സതീശൻ

ഗവർണർ എടുത്ത് ചാടി പ്രവർത്തിക്കുന്നു എന്നുളളത് യാഥാർഥ്യമാണ്. വിസിമാർക്ക് വിശദീകരണം നൽകാൻ ഗവർണർ സമയം അനുവദിക്കാത്തത് എന്തുകൊണ്ടാണ്. കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമെന്നത് തിരിച്ചറിഞ്ഞപ്പോൾ ഗവർണർ നിലപാട് മാറ്റി. സർക്കാരും ഗവർണറും പിപ്പിടി വിദ്യ അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു.

Also Read- ഗവർണർക്കുളള പിന്തുണയിൽ കോൺഗ്രസിൽ ഭിന്നത; സംസ്ഥാന സർക്കാരിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ

സർവകലാശാല വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട വിഷയത്തിൽ പ്രതിപക്ഷനേതാവ് ഉൾപ്പടെയുള്ളവരുടെ അഭിപ്രായത്തിൽനിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാരിന് പിന്തുണക്കുന്ന നിലപാടായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സ്വീകരിച്ചത്.

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നായിരുന്നു വിഷയത്തിൽ കെ സി വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിഷയത്തിൽ ഗവർണക്കെതിരെയായിരുന്നു മുസ്ലീംലീഗിന്റേയും നിലപാട്.
Published by:Naseeba TC
First published: