• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗേക്കും; തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല'; കെ. മുരളീധരൻ

'സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗേക്കും; തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല'; കെ. മുരളീധരൻ

സാധാരണ പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നവരാണ് നേതൃസ്ഥാനത്ത് വരേണ്ടത്

  • Share this:
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെയാണ് പിന്തുണയ്ക്കുന്നതെന്നും തരൂരിനെ തള്ളിക്കളയുന്നില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സാധാരണ പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നവരാണ് നേതൃസ്ഥാനത്ത് വരേണ്ടത്. ഏത് സ്ഥാനാർത്ഥിയുടെ ആശയത്തോടും ഏത് പ്രവർത്തകനും ചേർന്ന് നിൽക്കാമെന്നും കെ മുരളീധരൻ പറഞ്ഞു.

തരൂർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. എന്നാൽ തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം ഇല്ല. അദ്ദേഹം വളർന്നു വന്ന സാഹചര്യം അതാണ്. എഐസിസി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ തനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും മുരളീധരൻ പറഞ്ഞു.
Also Read- ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; നാലു ഭീകരവാദികളെ വധിച്ച് സുരക്ഷാസേന

അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയോ വിമത സ്ഥാനാർഥിയോ ഇല്ല. അംഗങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. വ്യത്യസ്ത അഭിപ്രായം ജനാധിപത്യപരം ആണ്.

Also Read- അമിത വേഗതയിൽ എത്തിയ കാർ ആംബുലൻസിലും മൂന്ന് കാറുകളിലും ഇടിച്ചു; മുംബൈയിൽ 5 പേർ കൊല്ലപ്പെട്ടു

ഖാർ​ഗെയുടെ പ്രായം പ്രശ്നമല്ല. മനസ് എത്തുന്നിടത്ത് ശരീരം എത്തിയാൽ പ്രായം ഒരു ഘടകമല്ല. രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാർഗെ ആണ്. താഴെ തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവ് ആണ് ഖാർ​ഗെയെന്നും കെ മുരളീധരൻ

എന്നാൽ വലിയ നേതാക്കളുടെ പിന്തയുണയല്ല പ്രതീക്ഷയെന്ന് ശശി തരൂർ പ്രതികരിച്ചു. സാധാരണക്കാരായ പാർട്ടി പ്രവർത്തകരാണ് ലക്ഷ്യം. പാർട്ടിക്കുള്ളിൽ പ്രവർത്തകരെ കേൾക്കാൻ ആരുമില്ല എന്ന് പ്രവർത്തകർക്ക് തോന്നരുതെന്നും തരൂർ തുറന്നടിച്ചു.
Published by:Naseeba TC
First published: