യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കുമോ ? സൂചന നൽകി കെ.മുരളീധരൻ

എൽഡിഎഫിന് വോട്ടു ചെയ്യുമ്പോൾ അവർ മതേതരവാദികളും യുഡിഎഫിനെ പിന്തുണക്കുമ്പോൾ അവർ തീവ്രവാദികളും എന്ന അഭിപ്രായം ശരിയല്ലെന്ന് കെ.മുരളീധരൻ

News18 Malayalam | news18-malayalam
Updated: June 17, 2020, 6:54 PM IST
യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കുമോ ? സൂചന നൽകി കെ.മുരളീധരൻ
k muralidharan
  • Share this:
വെൽഫെയർ പാർട്ടിയുമായി സഹകരിക്കാമെന്ന മുസ്ലിം ലീഗ് നിലപാട് സംബന്ധിച്ച ചോദ്യത്തോട് ആയിരുന്നു കെപിസിസി തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി ചെയർമാൻ കൂടിയായ മുരളീധരന്റെ മറുപടി. ലോക്സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും പ്രാദേശിക തലത്തിൽ നീക്കുപോക്കുകൾ ഉണ്ടാക്കുന്നതിൽ തെറ്റില്ല. ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യുമെന്നും കെ.മുരളീധരൻ പറഞ്ഞു.

വെൽഫെയർ പാർട്ടി അടക്കമുള്ള സംഘടനകളുമായുള്ള സഹകരണം വേണമെന്ന മുസ്‌ലിം ലീഗിന്റെ അഭിപ്രായം ചർച്ചയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ വിജയിച്ച് മന്ത്രിയായത് വെൽഫെയർ പാർട്ടിയുടെ വോട്ട് കൊണ്ടാണെന്നു മുരളീധരൻ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി സീറ്റിലും എൽഡിഎഫ് വിജയത്തിന് വഴിയൊരുക്കിയത് വെൽഫെയർ പാർട്ടി ആണ്.

TRENDING:Corona-Lockdown effect| എഞ്ചിനിയർമാരും ബിരുദധാരികളും തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങി [NEWS]India-China Border Violence| ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS] Covid 19 in Kerala | ഇന്ന് സംസ്ഥാനത്ത് 75 പേർക്ക് കോവിഡ്; 90 പേർക്ക് രോഗമുക്തി: മുഖ്യമന്ത്രി [NEWS]
എൽഡിഎഫിന് വോട്ടു ചെയ്യുമ്പോൾ അവർ മതേതരവാദികളും യുഡിഎഫിനെ പിന്തുണക്കുമ്പോൾ അവർ തീവ്രവാദികളും എന്ന അഭിപ്രായം ശരിയല്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ സർക്കാർ എന്ന ലക്ഷ്യത്തോടെയാണ് വെൽഫെയർ പാർട്ടി അടക്കം യുഡിഎഫിനെ പിന്തുണച്ചത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും വെൽഫെയർ പാർട്ടി യുഡിഎഫ് അനുകൂല നിലപാട്  സ്വീകരിച്ചിരുന്നെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

ആർ ബാലകൃഷ്ണപിള്ളയും കെ ബി ഗണേഷ് കുമാറും ഇടതുമുന്നണിയിൽ തൃപ്തരാണ്. അതേസമയം മുന്നണി വിപുലീകരണം ചർച്ച ചെയ്തിട്ടില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങിയാൽ ഇപ്പോൾ തന്നെ മുന്നണി ശക്തമാണെന്നും മുരളീധരൻ പറഞ്ഞു.

സഹമന്ത്രിമാർക്ക് കേന്ദ്രത്തിൽ കാര്യമായ പണിയൊന്നും ഇല്ല എന്നായിരുന്നു വി മുരളീധരനെ ലക്ഷ്യംവച്ച് കെ മുരളീധരന്റെ  വിമർശനം. മൻമോഹൻ സിംഗ് മന്ത്രിസഭയിലും സഹമന്ത്രിമാർക്ക് ഇതേ അവസ്ഥയായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് തന്ത്രപരമായി മുരളീധരൻ ഒഴിഞ്ഞുമാറി. ചിലർക്ക് സ്വാതന്ത്ര്യ ചുമതല ഉണ്ടായിരുന്നു എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മുരളിയുടെ മറുപടി.
First published: June 17, 2020, 6:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading