പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും ചീത്തവിളിക്കുന്നു; മുഖ്യമന്ത്രിയുടെ മാനസിക നിലയ്ക്ക് കുഴപ്പമെന്ന് കെ.മുരളീധരന്‍ MP

എന്തിനാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതുമെന്ന് മനസിലാകുന്നില്ലെന്നും മുരളീധരന്‍

News18 Malayalam | news18-malayalam
Updated: July 23, 2020, 2:41 PM IST
പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും ചീത്തവിളിക്കുന്നു; മുഖ്യമന്ത്രിയുടെ മാനസിക നിലയ്ക്ക് കുഴപ്പമെന്ന് കെ.മുരളീധരന്‍ MP
k muralidharan
  • Share this:
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുമ്പോഴും കോണ്‍ഗ്രസ് അദ്ദേഹത്തെ ബഹിഷ്കരിച്ചിട്ടില്ല. അനാവശ്യമായി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സ്വന്തം വീഴ്ച മറക്കാന്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ മാനസിക നിലയ്ക്ക് കുഴപ്പമുണ്ടെന്നും എന്തിനാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതുമെന്ന് മനസിലാകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]

കീം പരീക്ഷ നടത്തരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച്‌ പരീക്ഷ നടത്തിയതിനാലാണ് കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചെയ്യുന്ന ഓരോ തോന്നിവാസത്തിനും പകുതി കുറ്റം പ്രതിപക്ഷത്തിനും പകുതി മാധ്യമങ്ങള്‍ക്കും എന്ന നിലയിലാണ് ഇപ്പോളത്തെ നടപടി.സംസ്ഥാനത്ത് ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. ഒരു കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎം ബിജെപിക്ക് കീഴ്‌പ്പെടരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിയമസഭ സമ്മേളനം ചേരണം. അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത് ജനകീയ കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടുത്താനാണ്. അല്ലാതെ അവിശ്വാസം പാസാവുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. നിയമസഭ കൂടാന്‍ പോലും സര്‍ക്കാറിന് ധൈര്യമില്ല, കെ മുരളീധരന്‍ കുറ്റപ്പെടുത്തി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കാതെ എകെജി സെന്ററില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത് ചട്ടലംഘനമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
Published by: user_49
First published: July 23, 2020, 2:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading