• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബിജെപി അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്തതിനു കാരണം സവർണ അവർണ തർക്കം: കെ.മുരളീധരൻ

ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രമല്ല, സവർണ രാഷ്ട്രമാണെന്ന് മുരളീധരൻ

News18 Malayalam | news18india
Updated: January 6, 2020, 5:44 PM IST
ബിജെപി അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്തതിനു കാരണം സവർണ അവർണ തർക്കം: കെ.മുരളീധരൻ
കെ മുരളീധരൻ
  • News18 India
  • Last Updated: January 6, 2020, 5:44 PM IST IST
  • Share this:
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ചേരിപ്പോരും, ആർ എസ് എസ് നിലപാടുമൊക്കെ അധ്യക്ഷനെ കണ്ടെത്താൻ വെല്ലുവിളിയായി നിൽക്കുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ പ്രമുഖർ കുമ്മനം രാജശേഖരനും, കെ സുരേന്ദ്രനുമെന്നാണ് പുറത്ത് വരുന്ന വിവരം. ബിജെപിയുടെ ആഭ്യന്തര കാര്യമായതിനാൽ മറ്റ് പാർട്ടികൾ ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ വിമർശനങ്ങൾ ഉയർത്തി കണ്ടില്ല. അതിനിടെയാണ് കെ മുരളീധരന്റെ കടന്നാക്രമണം ശ്രദ്ധേയമാകുന്നത്. ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രമല്ല, സവർണ രാഷ്ട്രമാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

സവർണ രാഷ്ട്രമെന്ന ചിന്താഗതിയാണ് ബിജെപിയെ നയിക്കുന്നത്. ശൂന്യമായി കിടക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ചൂണ്ടിക്കാട്ടിയായിരുന്നു കെ. മുരളീധരന്റെ ആരോപണം. ബിജെപി അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ പ്രതിസന്ധിയായി നിൽക്കുന്നത് സവർണ അവർണ തർക്കമാണെന്ന് മുരളീധരൻ പരിഹസിച്ചു. ആർ എസ് എസും പാർട്ടിയിലെ ഒരു വിഭാഗവും രണ്ട് ചേരിയിൽ നിന്ന് അധ്യക്ഷ സ്ഥാനത്തിനായി വടം വലിയാണ്.  ദേശീയ  തലത്തിലും ബിജെപി സവർണ കാർഡ് പുറത്തിറക്കും. അപ്പോൾ നരേന്ദ്ര മോദി ഔട്ടാകും. പിന്നെ യോഗി ആദിത്യനാഥിനെ കൊണ്ടുവരും.

Also read: ജെ.എൻ.യു. ആക്രമണത്തെ അപലപിച്ചുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ് പ്രതീക്ഷിക്കുന്നു: രാഹുൽ ഈശ്വർ

കാഷായവും കമണ്ഡലവും ധരിച്ചവരാണ് ഇപ്പോൾ വെടിവച്ച് കൊല്ലാൻ ആജ്ഞാപിക്കുന്നതെന്നും മുരളീധരൻ ചൂണ്ടികാട്ടി.
ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലാണ് താമസമെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ പണിയാണ് ചെയ്യുന്നത്. ആര മൂക്കുമായി നാടുവിട്ട സർ സിപിയുടെ ചരിത്രം ഗവർണർ പഠിക്കണമെന്നും മുരളീധരൻ പറഞ്ഞു. ഉലമ സംയുക്ത സമിതി രാജ്ഭവന് മുന്നിൽ നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

എന്നാൽ സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ ബിജെപിക്ക് കൃത്യമായ നിലപാടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു. കോൺഗ്രസിനെ പോലെ ഒരു കുടുംബമോ രണ്ട് പേർക്കോ അധ്യക്ഷനെ തീരുമാനിക്കാനാവില്ലെന്നും വി. മുരളീധരൻ കുട്ടിചേർത്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 6, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍