സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.​സി ജോ​സ​ഫൈ​നെ വിമർശിച്ച് കെ. മുരളീധരൻ MP

ജോ​സ​ഫൈ​ന്‍ പറഞ്ഞത് പോലെയാണെങ്കിൽ പിന്നെ മാഡത്തിന് എന്താണ് ജോലിയെന്ന് മുരളീധരൻ

News18 Malayalam | news18-malayalam
Updated: June 6, 2020, 1:33 PM IST
സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.​സി ജോ​സ​ഫൈ​നെ വിമർശിച്ച് കെ. മുരളീധരൻ MP
k muralidharan mp criticise mc josephine
  • Share this:
കോഴിക്കോട്: പാ​ർ​ട്ടി ഒ​രേ​സ​മ​യം കോ​ട​തി​യും പൊ​ലീ​സ് സ്​​റ്റേ​ഷ​നു​മാ​ണെ​ന്ന കേ​ര​ള വ​നി​താ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ജോ​സ​ഫൈ​ന്‍ പറഞ്ഞത് പോലെയാണെങ്കിൽ മാഡത്തിന് എന്താണ് ജോലിയെന്ന് മുരളീധരൻ ചോദിച്ചു.

മുമ്പ് വി.എസ് അച്യു‌‌‌താനന്ദന്‍റെ സ്വന്തം ആളായിരുന്നു. ഇപ്പോ മുഖ്യമന്ത്രിയോട് സ്നേഹക്കൂടുതലുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. അവർ ഇതുവരെ എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെന്നു ചോദിച്ചാൽ പെട്ടെന്ന് ഓർമ വരില്ല. പക്ഷേ എത്ര തെരഞ്ഞെടുപ്പ് ജയിച്ചു എന്നു ചോദിച്ചാൽ കൃത്യമായ ഓർമ കാണും. ഒറ്റ തെരഞ്ഞെടുപ്പ് പോലും ജയിക്കാൻ കഴിയാത്തയാളെ ഉന്നതസ്ഥാനത്ത് ശമ്പളവും കൊടുത്ത് പിടിച്ചിരുത്തുമ്പോൾ അതിനു വേണ്ടത്ര സോപ്പിടുന്നതു മനസിലാക്കാം. സോപ്പിട്ടോ, പക്ഷേ വല്ലാതെ പതപ്പിക്കരുതെന്നും കെ. മുരളീധരൻ പറഞ്ഞു.

TRENDING:Covid 19| ഒറ്റദിവസത്തിനിടെ 294 മരണം; 9887 പോസിറ്റീവ് കേസുകൾ; രോഗം മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]Reliance Jio| ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]
ചൈന അടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ജനാധിപത്യത്തിലേക്ക് കടന്നുവരുന്ന കാലമാണിത്. അപ്പോഴാണ് ഉന്നതസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തക ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ഇതാണ് നിലപാടെങ്കിൽ വനിത കമീഷന്‍റെ പല നടപടികളും ചോദ്യം ചെയ്യപ്പെടും. തെറ്റുപറ്റിയെന്നും നാക്കുപിഴയാണെന്നും തുറന്നു പറയാൻ ജോസഫൈൻ തയാറാവണം. അല്ലെങ്കിൽ ധാർ‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയണം. ഇത്തരം ജൽപനങ്ങൾ നടത്തുന്നവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
First published: June 6, 2020, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading