• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ലളിതമായ ചടങ്ങായിരുന്നു അത്'; മകന്‍റെ വിവാഹ വാർത്ത പങ്കുവെച്ച് കെ മുരളീധരൻ എം.പി

'ലളിതമായ ചടങ്ങായിരുന്നു അത്'; മകന്‍റെ വിവാഹ വാർത്ത പങ്കുവെച്ച് കെ മുരളീധരൻ എം.പി

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്നും അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു

 • Last Updated :
 • Share this:
  മകന്‍റെ വിവാഹ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കെ മുരളീധരൻ എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മകൻ ശബരിനാഥൻ എന്ന് രാവിലെ വിവാഹിതനായ വിവരം മുരളീധരൻ അറിയിച്ചത്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്നും അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

  കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  എന്റെ മകൻ ശബരിനാഥ്ന്റെ വിവാഹമായിരുന്നു ഇന്ന്.സോണിയയാണ് വധു.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്.

  എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം.ശബരിക്കും
  സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.

  പ്രധാനമന്ത്രി ഇടപെട്ടു; അംഗോളയിൽ കുടുങ്ങിയ മലയാളി യുവാവ് ജയിൽ മോചിതനായി

  ആഫ്രിക്കയിലെ അംഗോളയിൽ ജയിലിൽ കുടുങ്ങിയ പാലക്കാട് സ്വദേശി രഞ്ജിത്ത് രവി മോചിതനായി. ഇയാൾ രണ്ടു ദിവസത്തിനകം നാട്ടിലെത്തുമെന്ന് ഇന്ത്യൻ എംബസി വീട്ടുകാരെ അറിയിച്ചു. കമ്പനിയുടെ വ്യാജ പരാതിയെ തുടർന്ന് കഴിഞ്ഞ മൂന്നു മാസത്തോളമായി അംഗോള ജയിലിൽ കഴിയുന്ന രഞ്ജിത്തിൻ്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയ്ക്ക് അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്നാണ് എംബസിയുടെ ഇടപെടൽ.

  രഞ്ജിത്ത് ജോലി ചെയ്യുന്ന കമ്പനിയിൽ സ്റ്റോക്ക് തിരിമറി നടത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തെ ജയിലിൽ അടച്ചത്. വ്യാജ പരാതിയിലാണ് രഞ്ജിത്തിനെ ജയിലിൽ അടച്ചതെന്നും ഇടപെടണമെന്നുമാവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയ്ക്കും, രാഷ്ട്രപതിക്കും, മുഖ്യമന്ത്രി, എം.പി. ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്കും അപേക്ഷ നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസി നടപടി സ്വീകരിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.

  കഴിഞ്ഞ ദിവസമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി രഞ്ജിത്ത് ജയിൽ മോചിതനായത്. ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചതോടെ വലിയ സന്തോഷത്തിലും ആശ്വാസത്തിലുമാണ് കുടുംബം. അന്വേഷണത്തിൽ രഞ്ജിത്ത് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതായി രഞ്ജിത്തിൻ്റെ പിതാവ് രവി പറഞ്ഞു.

  സഹതടവുകാരിൽ നിന്നും മർദ്ദനമുൾപ്പടെ നിരവധി പീഡനങ്ങൾ രഞ്ജിത്തിന് ഏൽക്കേണ്ടി വന്നിരുന്നു. 2020 ഫെബ്രുവരിയിലാണ് പാലക്കാട് മേപ്പറമ്പ് സ്വദേശി രഞ്ജിത്ത് രവി അംഗോളയിലെ സ്വകാര്യ കമ്പനിയിൽ വെയർഹൗസ് മാനേജരായി ജോലിയിൽ പ്രവേശിച്ചത്.

  കഴിഞ്ഞ വർഷം അവസാനം നാട്ടിലേക്ക് മടങ്ങാൻ അവധി ചോദിച്ചെങ്കിലും അവധി നൽകാൻ കമ്പനി അധികൃതർ തയ്യാറായില്ല. ഇത് ചോദ്യം ചെയ്തതോടെ ശബളവും മുടങ്ങി. ഇതോടെ ജോലി അവസാനിപ്പിച്ച് മടങ്ങാൻ തീരുമാനിച്ചെങ്കിലും വ്യാജ പരാതി നൽകി രഞ്ജിതിനെ ജയിലിലടച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്. കഴിഞ്ഞ മാർച്ച് 25 ന് മീറ്റിംഗിനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി തടവിലാക്കുകയായിരുന്നു.

  അകാരണമായി കമ്പനി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് രഞ്ജിത്ത് രവി മറ്റാരുടെയോ മൊബൈൽ ഫോണിൽ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. താൻ നിരപരാധിയാണെന്നും ലീവ് വേണമെന്നും നാട്ടിലേക്ക് പോകണമെന്നുമുള്ള ആഗ്രഹം കൊണ്ടാണ് പ്രശ്‌നം വഷളായതെന്നും രഞ്ജിത്ത് ആവർത്തിച്ച് പറഞ്ഞു. ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് കുറ്റസമ്മതം നടത്തണമെന്ന് കമ്പനി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നു എന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ജയിലിൽ കഴിയുന്ന 1500 പേരിൽ താൻ മാത്രമാണ് ഇന്ത്യക്കാരനെന്നും രഞ്ജിത്ത് പറഞ്ഞു.
  Published by:Anuraj GR
  First published: