ഇടുക്കിയിലെ തോട്ടം തൊഴിലാളികളോട് മുഖ്യമന്ത്രി കാണിച്ചത് കടുത്ത അപരാധം: കെ. മുരളീധരൻ

ഇടുക്കിയിലെ തൊഴിലാളികളെ കാണാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രി പിന്നെ എന്തിന് അവിടെ പോയെന്ന് കെ. മുരളീധരൻ

News18 Malayalam | news18-malayalam
Updated: August 14, 2020, 11:36 AM IST
ഇടുക്കിയിലെ തോട്ടം തൊഴിലാളികളോട് മുഖ്യമന്ത്രി കാണിച്ചത് കടുത്ത അപരാധം: കെ. മുരളീധരൻ
k muralidharan
  • Share this:
കോഴിക്കോട്: തോട്ടം തൊഴിലാളികളുടെ ദുരിതം കേൾക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് ഏറെ ദു:ഖകരമാണെന്ന് കെ. മുരളീധരൻ എം.പി. ഇടുക്കിയിലെ തൊഴിലാളികളെ കാണാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രി പിന്നെ എന്തിന് അവിടെ പോയി. പോവാതിരുന്ന നിനെക്കാൾ അപരാധമാണ് മുഖ്യമന്ത്രി അവോട് കാണിച്ചതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് ജലീൽ ചെയ്ത കുറ്റം മറക്കാൻ മതഗ്രന്ഥത്തെ കൂട്ടുപിടിക്കരുത്. ഇതിനെല്ലാം പിന്നിൽ ദുരൂഹത ഉണ്ട്. അതിനാൽ എൻ.ഐ.എ മാത്രം പോര സി.ബി.ഐ അന്വേഷണവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജലീലിനെ പുറത്താക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചും അന്വേഷിക്കണം.

You may also like:'ഏറെ ആദരവോടെ പറയട്ടെ, അങ്ങയുടെ അണികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടയാളാണ് ഞാൻ'; മുഖ്യമന്ത്രിയോട് നടി ലക്ഷ്മി പ്രിയ [NEWS]എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? ആരോഗ്യമന്ത്രി പറയുന്നു [NEWS] Dengue Fever| മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
അവിശ്വാസം കൊണ്ടുവരുന്നത് രാജ്യദ്രോഹം എന്ന് പറയുന്ന എ.കെ. ബാലൻ കോടതിയിൽ കേസ് വാദിച്ചാൽ സൈക്കിൾ മോഷ്ടിച്ച പ്രതിക്ക് വധശിക്ഷയാവും കിട്ടുക. അവിശ്വാസം കൊണ്ടുവരരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെടാൻ സിപിഎമ്മിന് ധാർമ്മിക അവകാശമില്ല. വിദ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഒറ്റക്ക് തീരുമാനം എടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published by: user_49
First published: August 14, 2020, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading