നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇല്ലാത്ത പണം ദുരിതാശ്വാസത്തിന് നൽകി മേനി നടിക്കരുത്; ഗുരുവായൂർ ദേവസ്വത്തിനെതിരെ കെ. മുരളീധരന്‍

  ഇല്ലാത്ത പണം ദുരിതാശ്വാസത്തിന് നൽകി മേനി നടിക്കരുത്; ഗുരുവായൂർ ദേവസ്വത്തിനെതിരെ കെ. മുരളീധരന്‍

  കോവിഡ് കാലയളവില്‍ മുഖ്യമന്ത്രി പണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം റിയാലിറ്റി ഷോ പോലെയാണെന്നും കെ. മുരളീധരൻ

  K Muraleedharan

  K Muraleedharan

  • Share this:
   കോഴിക്കോട്: ഇല്ലാത്ത പണം ദുരിതാശ്വാസത്തിന് നൽകി ഗുരുവായൂർ ദേവസ്വം ബോർഡ് മേനി നടിക്കരുതെന്ന് കെ. മുരളീധരൻ എം.പി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം നല്‍കേണ്ടത് സര്‍ക്കാരിനല്ല, ലോക്ഡൗണില്‍ വരുമാനം നഷ്ടമായ മറ്റു ക്ഷേത്രങ്ങളിലെ ജീവനക്കാർക്കാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
   You may also like:ടിക്കറ്റ് നിരക്ക് ഇരട്ടി; തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി [NEWS]വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]
   കോവിഡ് കാലയളവില്‍ മുഖ്യമന്ത്രി പണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം റിയാലിറ്റി ഷോ പോലെയാണ്, പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

   മുഖ്യമന്ത്രിയെ ഒന്നു മണിയടിച്ചുകളയാമെന്ന മനോഭാവത്തിലാണ് ഗുരുവായൂരിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചത്.  ക്ഷേത്രജീവനക്കാരുടെ ദുരിതം പരിഹരിക്കാനാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ശ്രമിക്കേണ്ടത്. ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റോറിയങ്ങളും ഗസ്റ്റ് ഹൗസുകളും ലോഡ്ജുകളും മറ്റും സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ റിലീജിയസ് ആക്ട് പ്രകാരം രൂപീകരിച്ച ദേവസ്വം ബോര്‍ഡുകളുടെയോ വഖഫ് ബോര്‍ഡുകളുടെയോ മറ്റു മതസ്ഥാപനങ്ങളുടെയോ പണം സര്‍ക്കാര്‍ തോന്നിയരീതിയില്‍ ചെലവഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുരളീധരൻ പറഞ്ഞു.

   മതപരമായ പണം മതപരമായ കാര്യങ്ങള്‍ക്കാവണം ചെലവഴിക്കേണ്ടത്. പൊതുകാര്യങ്ങള്‍ക്ക് മതസ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മതസ്ഥാപനങ്ങളുടെ പണം ചിലരുടെ തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യുന്നത് ശരിയല്ല. വര്‍ഗീയ ശക്തികള്‍ ഇത് ഒരവസരമായി കണ്ട് പ്രവര്‍ത്തിക്കുന്നത് ചെറുക്കാനാണ് ഇക്കാര്യം പറയുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെതിരെ കോടതിയെ സമീപിച്ചവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരാണ്. - മുരളീധരന്‍ വിശദീകരിച്ചു.

   മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരോട് സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ അനാസ്ഥയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല. കോവിഡ് ഇല്ലാത്തവരെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സംസ്ഥാനത്തിനു പുറത്തു കൂടുങ്ങിയവരെ കൊണ്ടുവരാന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ഇതിന് സര്‍ക്കാരിന് സാമ്പത്തിക പ്രശ്‌നമുണ്ടെങ്കില്‍ ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
   First published:
   )}