കൊച്ചി : മാവോവാദികളെ കൊണ്ട് വന്ന് ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് പരിവാറെന്ന് ആരോപണം. ശബരിമല കർമസമിതിയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്ന് മാവോയിസ്റ്റുകളെ കൊണ്ട് വന്ന് ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദർശനത്തിനെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നെത്തിയ പലസ്ത്രീകളുടെയും പേരിൽ കേസുകളുണ്ട്. ഇക്കാര്യങ്ങൾ എൻഐഎ അന്വേഷിക്കണമെന്നും കർമസമിതി വർക്കിംഗ് പ്രസിഡന്റ് കെ.പി. ശശികല ആവശ്യപ്പെട്ടു.
ശബരിമലയിൽ രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഒരിക്കലും മറക്കാനാകാത്ത് പാഠമാകും ഉണ്ടാവുകയെന്ന മുന്നറിയിപ്പും ഇവർ നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള മനിതി സംഘം ശബരിമല ദർശനത്തിനായെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് ശശികലയുടെ പ്രതികരണം.
നേരത്തെ ബിജെപി നേതാവ് കെ.സുരേന്ദ്രനും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കനകദുർഗയും ബിന്ദുവും മാവോയിസ്റ്റുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.