• HOME
  • »
  • NEWS
  • »
  • kerala
  • »
  • K-Rail | സിൽവർലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരം ചെയ്യില്ല; കെ സുരേന്ദ്രൻ

K-Rail | സിൽവർലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരം ചെയ്യില്ല; കെ സുരേന്ദ്രൻ

പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കില്ല

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    സിൽവർലൈൻ (K-Rail) പദ്ധതിക്കെതിരെ യുഡിഎഫുമായി (UDF) ചേർന്ന് സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല സമരമെന്നും സംസ്ഥാനത്തെ ഒട്ടാകെ ബാധിക്കുന്ന പ്രശ്നമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

    കെ റയിൽ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്നമാണ്. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചങ്ങനാശേരിയിൽ സിൽവർലൈനിനെതിരെ ജനങ്ങൾ നടത്തിയ സമരത്തിനിടെയുണ്ടായ പോലീസ് അക്രമത്തെ കുറിച്ചും സുരേന്ദ്രൻ പ്രതികരിച്ചു. ചങ്ങനാശേരി സമരഭൂമിയാണ്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ കോടിയേരിക്ക് എന്തോ പ്രശ്നമുണ്ട്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ അതിൽ ബുദ്ധിമുട്ട് തോന്നുണ്ടെങ്കിൽ അതിൽ മറുപടി പറയേണ്ടത് അവരാണ്.

    K-RAIL | കെ റെയില്‍ സമരം: 'കല്ല് ഊരിയാല്‍ വിവരമറിയും' ; സമരത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍

    കെ റെയില്‍ (K-RAIL) സില്‍വര്‍ലൈന്‍ (SILVER LINE) പദ്ധതിക്കെതിരായ സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ (Saji Cheriyan). സർവ്വേ കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ട, തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്നും മന്ത്രി ആരോപിച്ചു.  അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകുമെന്നും  മന്ത്രി പറഞ്ഞു.

    Also read- VD Satheesan| സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കാള്‍ ജയിലുകളിലേക്ക് പോകും: വി ഡി സതീശൻ

    പദ്ധതിയുടെ ഭാ​ഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്. കോൺഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്.

    Also Read- കെ റെയില്‍ സമരം; മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് മാടപ്പള്ളിയിലെ 150 പേർക്കെതിരെ കേസ്

    പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്ക് പാലിക്കും,  പദ്ധതി നടപ്പാക്കും. ബഫർസോൺ ഒരു മീറ്റർ പോലുമില്ല.  വീടുകൾ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. ഇപ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ സത്യം മനസ്സിലാക്കുമ്പോൾ സർക്കാരിനെ പിന്തുണയ്ക്കും. നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെ പറഞ്ഞു മനസ്സിലാക്കാം.

    സിൽവർ ലൈൻ വരുന്നതോടെ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റി ആകും. സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമർത്തുന്നില്ല. ബോധപൂർവം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്.  കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
    Published by:Naveen
    First published: