• HOME
 • »
 • NEWS
 • »
 • kerala
 • »
 • K Rail | പൊലീസുകാരുടെ യൂണിഫോമില്‍ നെയിംബോര്‍ഡില്ലാത്തത് ദുരൂഹതയെന്ന് ആക്ഷേപം; നഷ്ടപ്പെടാതിരിക്കാനെന്ന് വിശദീകരണം

K Rail | പൊലീസുകാരുടെ യൂണിഫോമില്‍ നെയിംബോര്‍ഡില്ലാത്തത് ദുരൂഹതയെന്ന് ആക്ഷേപം; നഷ്ടപ്പെടാതിരിക്കാനെന്ന് വിശദീകരണം

നെയിംബോര്‍ഡ് ധരിക്കാതെ എത്തുന്നത് നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്താനാണെന്നാണ് ആരോപണം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായി അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനായി എത്തുന്ന പൊലീസുകാര്‍ യൂണിഫോമില്‍ നെയിംബോര്‍ഡ് ധരിക്കാതെ എത്തുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം. ചിലയിടങ്ങളില്‍ പ്രദേശവാസികള്‍ ഇതിനെ ചോദ്യം ചെയ്തു. നെയിംബോര്‍ഡ് ധരിക്കാതെ എത്തുന്നത് നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്താനാണെന്നാണ് ആരോപണം ഉയരുന്നത്.

  ഡ്യൂട്ടിയിലുള്ള ഉദ്യോസ്ഥന്‍ യൂണിഫോമില്‍ നെയിംബോര്‍ഡ് വയ്ക്കണമെന്നാണ് നിയമം. എന്നാല്‍, സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടി ചെയ്യുമ്പോള്‍ പലപ്പോഴും നെയിംബോര്‍ഡ് ഒഴിവാക്കാറുണ്ടെന്നാണ് പൊലീസുകാരുടെ വിശദീകരണം. ഉന്തിലും തള്ളിലും നെയിം ബോര്‍ഡ് നഷ്ടപ്പെടാതിരിക്കാനാണിത്. നെയിംബോര്‍ഡിന് ഏകദേശം 250 രൂപയോളം വിലയുണ്ട്. ബോര്‍ഡില്‍ പേരെഴുതി കിട്ടാന്‍ കാലതാമസവും എടുക്കാറുണ്ടെന്ന് പൊലീസുകാര്‍ പറയുന്നു.

  അതിരടയാളകല്ലുകള്‍ പിഴുതെറിയുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കെ റെയില്‍ നല്‍കുന്ന പരാതിയില്‍ പൊലീസ് കേസെടുക്കും. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു പ്രത്യേകം കേസെടുക്കും. അറസ്റ്റിലാകുന്നവര്‍, നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിനു തുല്യമായ തുക കെട്ടിവച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കൂ.

  Also read: K-Rail | സിൽവർലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരം ചെയ്യില്ല; കെ സുരേന്ദ്രൻ

  K-RAIL | കെറെയില്‍ സമരം: 'കല്ല് ഊരിയാല്‍ വിവരമറിയും' ; സമരത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍

  കെറെയില്‍ (K-RAIL) സില്‍വര്‍ലൈന്‍ (SILVER LINE) പദ്ധതിക്കെതിരായ സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ (Saji Cheriyan). സർവ്വേ കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ട, തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്നും മന്ത്രി ആരോപിച്ചു.  അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകുമെന്നും  മന്ത്രി പറഞ്ഞു.

  പദ്ധതിയുടെ ഭാ​ഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്. കോൺഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്.

  പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്ക് പാലിക്കും,  പദ്ധതി നടപ്പാക്കും. ബഫർസോൺ ഒരു മീറ്റർ പോലുമില്ല.  വീടുകൾ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. ഇപ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ സത്യം മനസ്സിലാക്കുമ്പോൾ സർക്കാരിനെ പിന്തുണയ്ക്കും. നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെ പറഞ്ഞു മനസ്സിലാക്കാം.

  സിൽവർ ലൈൻ വരുന്നതോടെ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റി ആകും. സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമർത്തുന്നില്ല. ബോധപൂർവം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്.  കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
  Published by:Sarath Mohanan
  First published: