കൊച്ചി: പിറവത്ത് കെ റെയില്‍ (K Rail) വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ (CPI) ലോക്കല്‍ സെക്രട്ടറിക്ക് എതിരെ പാര്‍ട്ടി നടപടി. സി.പി.ഐ പിറവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ സി തങ്കച്ചനെതിരെയാണ് സി.പി.ഐ പാര്‍ട്ടി ജില്ലാ നേത്യത്വം നടപടിയെടുത്തത്. സമരത്തില്‍ പങ്കെടുക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്കാന് നേത്യത്വം തങ്കച്ചനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.ഇന്ന് ചേര്‍ന്ന മണ്ഡലം കമ്മറ്റി യോഗത്തില്‍ തങ്കച്ചന് വിശദീകരണം നല്കി. യു.ഡി.എഫ് നടത്തുന്ന സമരമാണെന്ന് അറിയാതെയാണ് സമര സ്ഥലത്ത് എത്തിയതെന്ന് തങ്കച്ചന് മണ്ഡലം കമ്മറ്റിയില്‍ വിശദീകരിച്ചു.
കാര്യങ്ങള്‍ മനസിലാക്കുന്ന കാര്യത്തില്‍ തനിക്ക് ഗുരുതരമായ വീഴ്ച്ച വരുത്തി. നാട്ടുക്കാര് വിളിച്ചത് പ്രകാരമാണ് അവിടെ എത്തിയത്. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്ക് പാര്‍ട്ടി നല്ക്കുന്ന എത് ശിക്ഷാനടപടിയും, ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നും യോഗത്തെ തങ്കച്ചന് ധരിപ്പിച്ചു. എന്നാല്‍ എല്‍.ഡി.എഫ് സ്വപ്ന പദ്ധതിക്ക് എതിരെ യു.ഡി.എഫിന് ഒപ്പം അണിനിരന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയ സി.പി.ഐ തങ്കച്ചനെതിരെ നടപടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സി.പി.ഐ പിറവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും, മണ്ഡലം കമ്മറ്റിയംഗവുമായ തങ്കച്ചനെ രണ്ട് സ്ഥാനങ്ങളില്‍ നിന്നും നീക്കുവാന്‍ മേല്‍ കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെയാണ് കെ സി തങ്കച്ചന് പിറവം പാഴൂരിലെ സമരത്തിനെത്തിയത്. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കില്ലെന്ന് തങ്കച്ചന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജനങ്ങള്ക്കൊപ്പമായിരിയ്ക്കും തന്റെ നിലപാടെന്നും തങ്കച്ചന് അറിയിച്ചിരുന്നു. പിറവം പാഴൂരാണ് തങ്കച്ചന്റെ വീട്. പദ്ധതി നടപ്പാക്കുബോള്‍ തങ്കച്ചന്റെ വീടും സ്ഥലവും നഷ്ടമാകും. തങ്കച്ചന്റെത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു കഴിഞ്ഞ ദിവസം തന്നെ ന്യൂസ് 18 നോട് വ്യക്തമാക്കിയിരുന്നു.
സി.പി.ഐ. സംസ്ഥാന നേത്യത്വം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ക്യത്യമായ നിലപാടെത്തിട്ടുണ്ട്. ഇതിനെതിരാണ് തങ്കച്ചന്റെ നിലപാട്. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്താല്‍ നടപടിയെടുക്കുമെന്നും പി രാജു പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കെതിരായ സമരത്തില്‍ സി.പി.ഐ പ്രദേശിക നേതാവ് പങ്കെടുത്ത് പിന്തുണ നല്‍കിയത് യു. ഡി. എഫും ബി. ജെ. പിയും വന്‍ പ്രചരണം നല്‍കിയിരുന്നു. എറണാകുളം ജില്ലയിലെ സില്‍വര്‍ ലൈന്‍ സര്‍വ്വെ നടപടികള്‍ താല്‍ക്കാലികമായി നിര്ത്തിവെയ്ച്ചിരിയ്ക്കുകയാണ്.
ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ നടപടി. ജില്ലയില്‍ ചോറ്റാനിക്കരയിലാണ് കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ പ്രതിഷേധം തുടരുന്നത്. മണീട് പഞ്ചായത്തിലെ വിവിധ മേഖലകളിലും കല്ലിടാനുള്ള നീക്കം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ ഇട്ട അതിരടയാള കല്ലുകള്‍ പിന്നീട് സമരസമിതി അംഗങ്ങള്‍ പിഴുതെറിയുകയാണ് ചെയ്തത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.