തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി (Silverline) ബന്ധപ്പെട്ട എല്ലാ സര്‍വേ നടപടികളും സംസ്ഥാന വ്യാപകമായി താത്കാലികമായി നിര്‍ത്തിവെക്കാൻ ധാരണ. സര്‍വേക്കെതിരായ പ്രതിഷേധം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെയാണ് ഈ നടപടി. പ്രകോപനം ഒഴിവാക്കാനാണ് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചത്. ഇന്നത്തെ സർവേ നടപടികൾ നിർത്തിവെച്ചിട്ടുണ്ട്.
നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളത്ത് ചോറ്റാനിക്കരയിലും കോഴിക്കോടും സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാനാണ് അനൗദ്യോഗിക തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതേസമയം സർവേ നടപടികൾ താത്കാലികമായി നിർത്തിവെച്ചിട്ടില്ലെന്ന് കെ- റെയിൽ അധികൃതർ വ്യക്തമാക്കി.
Related News- CM Pinarayi | 'പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കെ റെയിലിന് കേന്ദ്രാനുമതി വേഗത്തിലാകും': മുഖ്യമന്ത്രി പിണറായി വിജയൻ
കല്ലിടല്‍ നടക്കുന്ന എല്ലായിടത്തും പ്രതിഷേധമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി നടത്തുന്ന കല്ലിടല്‍ ഇന്നത്തേക്ക് നിര്‍ത്തിവെക്കാനാണ് തീരുമാനം. പ്രകോപനം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും വിവരം ലഭിക്കുന്നു. കല്ലിടലുമായി മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ പ്രകോപനം ജനങ്ങളില്‍ സൃഷ്ടിക്കുമെന്നും കെ റെയില്‍ അധികൃതരും സര്‍ക്കാരും വിലയിരുത്തുന്നു.
Related News- K-rail| കെ റെയിലിനെ സമരം നടത്തുന്നത് ആരാണെങ്കിലും മുഖം നോക്കാതെ കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കണം: കെ സുധാകരൻ
എന്നാല്‍ പ്രകോപനം ഒഴിവാക്കാന്‍ സംസ്ഥാന വ്യാപകമായി സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും സാധ്യമായ എവിടെയെങ്കിലും സര്‍വേ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയുമെങ്കില്‍ അവിടെ കല്ലിടല്‍ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സമാധാനപരമായി സര്‍വേ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രതിഷേധക്കാർക്കെതിരെ കെ-റെയിൽ സർവേ നടത്തുന്ന ഏജൻസികൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർ ജീവനക്കാരെ ആക്രമിക്കുകയും സർവേ ഉപകരണങ്ങൾ കേടുവരുത്തുകയും ചെയ്യുന്നുവെന്നുമായിരുന്നു ഏജൻസിയുടെ പരാതി.
Related News-സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പൊലീസ് മര്‍ദ്ദനം; ഹൈബി ഈഡന് മുഖത്തടി
മാർച്ച് 31നകം കെ-റെയിൽ സർവേ നപടികൾ പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ സർവേ നടപടികളിൽ ഇനി എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരാണ്.
കെ-റെയിൽ സർവേക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മാടപ്പള്ളിയിലുണ്ടായ പ്രതിഷേധം പൊലീസ് നടപടിയിലേക്കും നീങ്ങിയിരുന്നു. അതേസമയം, കെ-റെയിൽ സമരക്കാരോട് സംയമനം പാലിക്കണമെന്ന് പൊലീസുകാർക്ക് ഡിജിപി നിർദേശം നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K-Rail, K-Rail project, Silverline, SilverLine rail project