• HOME
  • »
  • NEWS
  • »
  • kerala
  • »
  • K-Rail  സർവേ കല്ലുകൾ പൊതുമുതൽ തന്നെയെന്ന് പൊലീസിന് നിയമോപദേശം; കേസെടുക്കാം

K-Rail  സർവേ കല്ലുകൾ പൊതുമുതൽ തന്നെയെന്ന് പൊലീസിന് നിയമോപദേശം; കേസെടുക്കാം

കേസിൽ നേതാക്കൾ പ്രതികളായ സാഹചര്യത്തിലാണ് എടക്കാട് പോലീസ്  നിയമോപദേശം തേടിയത്.

K-Rail

K-Rail

  • Share this:
കണ്ണൂർ: കെ റെയിൽ (K-Rail)  സർവേ കല്ലുകൾ പൊതുമുതൽ തന്നെയാണെന്ന് കണ്ണൂരിൽ പൊലീസിന് നിയമോപദേശം (Legal Advice)  ലഭിച്ചു. സിൽവർ ലൈൻ (silverline) പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവർക്ക് മേൽ പൊതുമുതൽ നശിപ്പിക്കൽ  തടയുന്ന നിയമത്തിലെ വകുപ്പുകൾ ചുമത്താൻ ആകുമോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് നിയമോപദേശം തേടിയത്.

എടക്കാട് പൊലീസ് ഇൻസ്പെക്ടർ ആണ് സംശയം ഉയർന്ന സാഹചര്യത്തിൽ സർവ്വേ കല്ലുകളുടെ കാര്യത്തിൽ വ്യക്തത തേടിയത്. അതിരടയാള കല്ലുകൾ പിഴുതെറിയുന്ന കേസുകൾ വർധിച്ച സാഹചര്യത്തിലാണ് പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിന്റെ വകുപ്പുകൾ ചുമത്തുന്നതിന്റെ സാധ്യതയെ സംബന്ധിച്ച്  വ്യക്തത വേണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. തുടർന്ന് കല്ലുകൾ പൊതുമുതൽ തന്നെയാണെന്ന് തലശ്ശേരി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കെ റെയിൽ സർവ്വേ കല്ലുകൾ പിഴുതുമാറ്റിയതുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ എടക്കാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ജോർജും യൂത്ത് കോൺഗ്രസ് ഭാരവാഹികളും ഉൾപ്പെടെ നിരവധി നേതാക്കൾ കേസിൽ പ്രതികളാണ്.

Also Read- സംഘർഷം നിയന്ത്രിക്കുന്നതിനിടെ ഡിഐജിയെ സല്യൂട്ട് ചെയ്യാതിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കണ്ണൂർ ചാലയിലും എടക്കാടും ഒക്കെ സിൽവർലൈൻ സർവേ കല്ലുകൾ പിഴുതു മാറ്റിയ പ്രതിഷേധക്കാർക്ക് എതിരെ നിയമോപദേശത്തിന് അടിസ്ഥാനത്തിൽ പോലീസ് വകുപ്പുകൾ ചുമത്തും. പൊതുമുതൽ മുതൽ നശിപ്പിക്കൽ തടയുന്ന നിയമം അനുസരിച്ച് കേസെടുത്താൽ പ്രതികൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ബാധകമാകും.

കോടതിയിൽ കേസ് പരിഗണനയ്ക്കു വരുമ്പോൾ പ്രതികൂല പരാമർശങ്ങൾ ഒഴിവാക്കാൻ ആണ് പൊലീസ് ആദ്യംതന്നെ നിയമോപദേശം തേടിയത്. കെ റെയിൽ സർവേ കല്ലുകൾ പൊതുമുതൽ ആണെങ്കിൽ അത് മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യവും ഉയർന്നിരിന്നു. കോടതിയിൽ കേസ് എത്തുമ്പോൾ സ്വകാര്യ പുരയിടങ്ങളിൽ സ്ഥാപിച്ച സർവേ കല്ലുകൾ പൊതുമുതലായി കണക്കാക്കാനാകില്ലെന്ന് വാദം പ്രതികൾ ഉന്നയിക്കുമോ എന്നും പൊലീസ് സംശയിച്ചിരുന്നു.

അതേ സമയം കണ്ണൂരിൽ സർവേ നടപടികളെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. താൽക്കാലികമായി നിർത്തി വെച്ചിട്ടുള്ള കല്ലിടൽ നടപടികൾ എപ്പോൾ പുനരാരംഭിക്കാനാകും എന്ന് വ്യക്തമായിട്ടില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കാനാകും സർക്കാർ ശ്രമിക്കുക.

Also Read- Babu Palakkad| 'എനിക്ക് മരിക്കണം' അലറിവിളിച്ച് പാലക്കാട് മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു

കണ്ണൂർ ജില്ലയിൽ 21 കിലോമീറ്റർ ദൂരം ആണ് ഇനി കെ റെയിൽ സർവ്വേ നടപടികൾ പൂർത്തിയാക്കേണ്ടത്. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധം മറികടന്ന് ധർമ്മടം വരെ കല്ലിടൽ നടത്താനായിട്ടുണ്ട്. ധർമ്മടം മേഖലയിൽ ബുധനാഴ്ച മുതൽ സർവ്വേ നടപടികൾ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതികകാരണങ്ങളാൽ അത് കഴിഞ്ഞില്ല എന്നാണ് കെ റെയിൽ അധികൃതരുടെ വിശദീകരണം.

തലശ്ശേരിയിൽ 11 കിലോമീറ്റർ ദൂരമാണ് കല്ലിടേണ്ടത്. പിന്നീട് ന്യൂ മാഹി മേഖല കൂടി പൂർത്തിയാക്കിയാൽ ജില്ലയിലെ സർവേ നടപടികൾ ഏറെ കുറെ തീരും. ഇതിനായി ഏതാണ്ട് 20 ദിവസത്തോളം സമയം വേണ്ടിവരും.

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവ്വേ നടപടിക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ കൂടിയാലോചനയ്ക്ക് ശേഷം സർവ്വേ നടപടികൾ പുനരാരംഭിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.
Published by:Rajesh V
First published: