കിഫ്ബി പൊട്ടക്കിണര്‍, ഐസക്കിനോട് സംസാരിക്കേണ്ടത് കൊടുങ്ങല്ലൂരിലെ ഭാഷയില്‍: ശങ്കരനാരായണന്‍

നികുതി വര്‍ധിപ്പിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ല എന്നത് തോമസ് ഐസക്ക് സ്വന്തം വീട്ടില്‍പോയിപറഞ്ഞാല്‍ മതി

News18 Malayalam
Updated: February 2, 2019, 5:21 PM IST
കിഫ്ബി പൊട്ടക്കിണര്‍, ഐസക്കിനോട് സംസാരിക്കേണ്ടത് കൊടുങ്ങല്ലൂരിലെ ഭാഷയില്‍: ശങ്കരനാരായണന്‍
sankaranarayanan
  • Share this:
തിരുവനന്തപുരം: തോമസ് ഐസക്ക് അവതരിപ്പിച്ച കേരള ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനമന്ത്രി കെ ശങ്കരനാരായണന്‍. ഒരു തുള്ളി വെള്ളമില്ലാത്ത പൊട്ടക്കിണറാണ് കിഫ്ബിയെന്നും അതില്‍നിന്ന് കോടികള്‍ വാങ്ങി പദ്ധതികള്‍ നടത്തുമെന്നാണ് ഐസക്കിന്റെ വാദമെന്നും പറഞ്ഞ അദ്ദേഹം കൊടുങ്ങല്ലൂരിലെ മുറ്റത്ത് പറയുന്ന ഭാഷ വേണം ധനമന്ത്രിയോട് പറയാനെന്നും പറഞ്ഞു. ജനശ്രീ സുസ്ഥിര വികസന മിഷന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'പണ്ട് താന്‍ ധനമന്ത്രിയായിരുന്ന കാലത്ത് എഡിബിയില്‍നിന്ന് വായ്പ ലഭ്യമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വന്ന സായിപ്പിന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ചത് തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് എന്നാല്‍ ഇപ്പോള്‍ 'തരൂ..തരൂ..' എന്നു പറഞ്ഞ് വിദേശിയുടെ പിറകെ നടക്കുകയാണെന്നും . 'തരില്ല..തരില്ല...' എന്നു പറഞ്ഞ് സായിപ്പ് മുന്നിലോടുകയാണ്' ശങ്കരനാരായണന്‍ പറഞ്ഞു.

Also Read: 'കുട്ടികളുമായി എത്തി സമരം ചെയ്യുന്നത് ശരിയല്ല'; എന്‍ഡോസള്‍ഫാന്‍ സമരത്തിനെതിരെ മന്ത്രി ശൈലജ

 

ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ല എന്നത് തോമസ് ഐസക്ക് സ്വന്തം വീട്ടില്‍പോയിപറഞ്ഞാല്‍ മതിയെന്ന് മുന്‍ ധനമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇത്രയും കാലംകൊണ്ട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കുളമാക്കിയെന്നുംആ കുളത്തിന്റെ നടുവില്‍ കിണറു കുഴിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്നും കുറ്റപ്പെടുത്തി.

ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അല്‍പം സത്യസന്ധത പാലിക്കണമെന്ന വിമര്‍ശിച്ച മുന്‍ ധനമന്ത്രി 10 ശതമാനം വരവുള്ള സംസ്ഥാനത്ത് 17 ശതമാനം ചെലവുവരുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നെതന്നും വിമര്‍ശിച്ചു. '4000 കോടിയുടെ നികുതി പിരിക്കാനുണ്ടെന്ന് ഐസക് പറയുന്നു. ഉപഭോക്താക്കളുടെ കയ്യില്‍നിന്നു പിരിച്ചെടുക്കുന്ന വില്‍പന നികുതി കച്ചവടക്കാരന്റെ കയ്യിലിരിക്കുകയാണ്. സര്‍ക്കാരിനു കിട്ടേണ്ട ഈ പണം പോലും പിരിച്ചെടുക്കാന്‍ കഴിയുന്നില്ല.' അദ്ദേഹം പറഞ്ഞു.

നാണവും മാനവും ഉള്ളവര്‍ കുളിച്ച കുളത്തില്‍ കുളിച്ചിട്ടുണ്ടെങ്കില്‍പ്പോലും തോമസ് ഐസക് ഇത്തരമൊരു പ്രസ്താവന നടത്തുമോയെന്നും ശങ്കരനാരായണന്‍ ചോദിച്ചു. 55,000 കോടി രൂപയുടെ റെയില്‍പാത ആകാശത്തുകൂടെ ഉണ്ടാക്കുമെന്നാണ് തോമസ് ഐസക് പറയുന്നതെന്ന് പറഞ്ഞ ശങ്കരനാരായണന്‍ ഇതിനെ ദിവാസ്വപ്നം എന്നല്ല, കേരളത്തിന്റെ മരണസ്വപ്നം എന്നുവേണം വിശേഷിപ്പിക്കാനെന്നും പറഞ്ഞു.

Dont Miss: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടിണി സമരം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തും

 

പിയുഷ് ഗോയല്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെയും ശങ്കരനാരായണന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. 'ഭൂമിക്കു താഴെയും മുകളിലുമുള്ള സകല കാര്യങ്ങളും കേന്ദ്രബജറ്റില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഊതിപ്പെരുപ്പിച്ച ബജറ്റിലെ വാഗ്ദാനങ്ങള്‍ പരിശോധിച്ചാല്‍ സംസ്ഥാന ബജറ്റിനേക്കാള്‍ അബദ്ധമാണ്. മരണവാറന്റില്‍നിന്നുള്ള അപേക്ഷയാണ് കേന്ദ്രബജറ്റ്' അദ്ദേഹം പറഞ്ഞു.

First published: February 2, 2019, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading