• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മത്സരിക്കാനില്ലെന്ന വാര്‍ത്ത തെറ്റ്; ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍

അവസാനത്തെ ആയുധം എന്ന രീതിയില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കൂ

news18
Updated: March 11, 2019, 10:57 AM IST
മത്സരിക്കാനില്ലെന്ന വാര്‍ത്ത തെറ്റ്; ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍
അവസാനത്തെ ആയുധം എന്ന രീതിയില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കൂ
  • News18
  • Last Updated: March 11, 2019, 10:57 AM IST IST
  • Share this:
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന വാര്‍ത്തകള്‍ തെറ്റെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആരും ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിക്കാതിരിക്കില്ലെന്നും സീനിയര്‍ നേതാക്കള്‍ മത്സരിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്നും സുധാകരന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.

'അവസാനത്തെ ആയുധം എന്ന രീതിയില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കൂ. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അദ്ദേഹവും മത്സരിക്കുമെന്ന് തന്നെയാണ് വിശ്വാസം. കണ്ണൂരില്‍ സുധാകരനല്ലാത്ത മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും വിജയ സാധ്യതയുണ്ടെന്നും' അദ്ദേഹം പറഞ്ഞു. താന്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നു അത് എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: കോണ്‍ഗ്രസും വിടുന്നില്ല; സാധ്യതാ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയടക്കം 5 എംഎല്‍എമാര്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പികെ ശ്രീമതി ടീച്ചറോട് പരാജയപ്പെട്ടയാളാണ് കെ സുധാകരന്‍. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സുധാകരന്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇത്തവണയും ശ്രീമതി ടീച്ചര്‍ തന്നെയാണ് മത്സരിക്കുന്നത്.

സംഘടനാ ചുമതലകള്‍ ഉള്ളതിനാലാണ് കെസി വേണുഗോപാല്‍ മത്സരിക്കാത്തതെന്നും സുധാകരന്‍ വ്യക്തമാക്കി.

First published: March 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...