കോഴിക്കോട്: സിപിഎം(CPM) ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പരാമര്‍ശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്വാക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്(K Sudhakaran). ഇത്തരം ഭീഷണികളെ വകവയ്ക്കുന്നില്ല. കേസെടുക്കണമെന്ന് വ്യക്തിപരമായി താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ ജീവന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്ന് സി.വി.വര്‍ഗീസ് പറഞ്ഞതാണ് വിവാദമായത്.
ചെറുതോണിയില്‍ ഒരു പരിപാടിക്കിടെയാണ് സി വി വര്‍ഗീസിന്റെ വിവാദ പ്രസ്താവന. ''പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകും. സിപിഎം നല്കുന്ന ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവന് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അത്തരമൊരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല''- വര്‍ഗീസ് പറഞ്ഞു.
പ്രസംഗം വിവാദമായെങ്കിലും നിലപാടിലുറച്ച് സി വി വര്‍ഗീസ് രംഗത്തെത്തി. ചെറുതോണി പ്രസംഗത്തില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം സി വി വര്‍ഗീസിന്റേത് തെരുവുഗുണ്ടയുടെ ഭാഷയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ആരോപിച്ചു.
കെ. സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണുവാരിയിടാന്‍ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ലെന്നും സതീശന് കല്പറ്റയില് പറഞ്ഞു. കാലന്റെ റോള്‍ കൈകാര്യം ചെയ്യുകയാണെന്നു സിപിഎം നേതാക്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.
പ്രകോപനപരമായ പ്രസ്താവന നടത്തിയ ജില്ലാ സെക്രട്ടറിക്കെതിരെ കേസ് എടുക്കണം. ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യങ്ങള്‍ ജില്ലാ സെക്രട്ടറിക്ക് അറിയാം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.