HOME /NEWS /Kerala / 'പാനൂർ കൊലക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്; യുഎപിഎ ചുമത്തണം': കെ. സുധാകരന്‍

'പാനൂർ കൊലക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്; യുഎപിഎ ചുമത്തണം': കെ. സുധാകരന്‍

കെ. സുധാകരൻ

കെ. സുധാകരൻ

അന്വേഷണ സംഘത്തിലെ തലവനായ ഇസ്മയില്‍ സിപിഎം നേതാക്കന്‍മാരുടെ സന്തത സഹചാരിയാണ്. ഇദ്ദേഹത്തിന്റെ വകുപ്പ് തല പ്രൊമോഷന്‍ പോലും സിപിഎമ്മിനെ ആശ്രയിച്ച് സംഘടിപ്പിച്ച പ്രമോഷന്‍ ആണ്.

  • Share this:

    കണ്ണൂര്‍: പനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മന്‍സൂറിന്റെ കൊലപാതകത്തിൽ  ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി.  നിലവിലെ  അന്വേഷണ സംഘത്തിൽ വിശ്വാസമില്ല.  പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് ചുമത്തുന്നില്ല? പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യുഎപിഎ ചുമത്താത്തത്. പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് പേരൊഴിച്ചാൽ സിപിഎം ക്രിമിനൽ സംഘത്തിൽ പെട്ടവരാണ് അന്വേഷണ സംഘത്തിലുള്ളത്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയാം. അത് പോലീസിനെയും ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്. സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

    Also Read കെ.എം മാണി ഓർമയായിട്ട് രണ്ടു വർഷം; ഇടതു ചേരിയിലെ രാഷ്ട്രീയ ശക്തിയാകാൻ ഒരുങ്ങി കേരള കോൺഗ്രസ് എം

    സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഡിജിറ്റല്‍ ഭീഷണി സന്ദേശം പ്രചരിച്ചു.  ഇത് മാത്രം മതി ഗൂഢാലോചനയ്ക്ക് തെളിവ്. സംഭവത്തില്‍ യു.എ.പി.എ ചുമത്തിയില്ലെങ്കില്‍  കോടതിയില്‍  പോകും. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തില്‍ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരന്‍. വേണ്ടി വന്നാല്‍  പ്രതികരിക്കാന്‍ മടിക്കില്ലെന്ന് സിപിഎമ്മും പോലീസും ഓര്‍ക്കണമെന്നും ആദ്ദേഹം വ്യക്തമാക്കി.

    പൊലീസ് സേനയിലെ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങളെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.  അന്വേഷണ സംഘത്തിലെ തലവനായ ഇസ്മയില്‍ സിപിഎം നേതാക്കന്‍മാരുടെ സന്തത സഹചാരിയാണ്. ഇദ്ദേഹത്തിന്റെ വകുപ്പ് തല പ്രൊമോഷന്‍ പോലും സിപിഎമ്മിനെ ആശ്രയിച്ച് സംഘടിപ്പിച്ച പ്രമോഷന്‍ ആണ്.  ആ ഒരു ഉദ്യോഗസ്ഥന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തെ ഞങ്ങള്‍ വിശ്വസിക്കണോ.  ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു പാട് അനുഭവങ്ങള്‍ ഉണ്ട്. ഷുഹൈബ് കേസ് ഇതുപോലെയായിരുന്നു.  ഷുക്കൂര്‍ കേസ് ഇതുപോലെയായിരുന്നു. ശരത് ലാല്‍ കൃപേഷ് കേസ് ഇതുപോലെയായിരുന്നു. ഇവിടെയൊക്കെ നീതി വാങ്ങിയത് സുപ്രീം കോടതിയില്‍ വരെ നിയമയുദ്ധം നടത്തിയാണ്. ഇക്കാര്യത്തില്‍ നീതി ലഭിക്കണമെങ്കില്‍ നീതി പീഡത്തെ സമീപിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയം ഇല്ല. 14 പ്രതികളില്‍ പത്ത് പേരെയും ബുക്ക് ചെയ്തു എന്ന് പറഞ്ഞ കമ്മീഷണര്‍. പക്ഷേ ഏതെങ്കിലും ഒരു പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്‌തോ?. പനോളി വത്സന് ഗൂഢാലോചനയില്‍ പങ്കുണ്ട്.  ഇലക്ഷന്‍ ചാര്‍ജുള്ള പനോളി സംഭവ സ്ഥലത്ത് പോയിട്ടില്ലെന്ന പ്രതികരണം ദുരൂഹമാണെന്നും സുധാകരൻ പറഞ്ഞു.

    Also Read തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം; പാർട്ടി അന്വേഷിക്കട്ടെ എന്ന് വീണ എസ് നായർ

    സിപിഎം എത്ര കാലം ഈ കൊലപാതകം തുടരും? സിപിഎം നേതാക്കളുടെ പ്രസ്താവനകൾ കാണുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത്. അന്വേഷണവുമായി യുഡിഎഫ് സഹകരിക്കില്ല. അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും, പൊലീസും കരുതണ്ട. നിങ്ങൾ പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്. അന്വേഷണ സംഘത്തെ മാറ്റണം. ടി പി വധക്കേസിൽ പിണറായി വിജയൻ പോലും പ്രതിയാകേണ്ടതായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പിണറായി രക്ഷപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

    First published:

    Tags: Cpm, K sudhakaran, Kerala Assembly Elections 2021, Mansoor Murder, Murder, Muslim league, Youth league