• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമല: തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ കെ സുധാകരനും കെ സുരേന്ദ്രനും

കമ്മീഷൻ നടപ്പാക്കുന്നത് ആരുടെ നിർദേശമാണെന്നും പരിഹാസ്യമായ തീരുമാനം കമ്മീഷൻ പുന:പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു

news18
Updated: March 11, 2019, 7:02 PM IST
ശബരിമല: തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ കെ സുധാകരനും കെ സുരേന്ദ്രനും
News 18
  • News18
  • Last Updated: March 11, 2019, 7:02 PM IST IST
  • Share this:
കണ്ണൂർ: ശബരിമല വിഷയം ചർച്ച ചെയ്യാൻ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരനും ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം തെറ്റാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ അഭിപ്രായപ്പെട്ടു. കമ്മീഷൻ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നിയമാനുസൃതമായ നടപടകളിലേക്ക് യുഡിഎഫ് നീങ്ങും. കമ്മീഷൻ നടപ്പാക്കുന്നത് ആരുടെ നിർദേശമാണെന്നും പരിഹാസ്യമായ തീരുമാനം കമ്മീഷൻ പുന:പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ശബരിമല വിഷയം ചർച്ച ചെയ്യാത്ത തിരഞ്ഞെടുപ്പ് കേരളത്തിൽ ഉണ്ടാകില്ലെന്നും അദേഹം കൂട്ടിചേർത്തു.

കുമ്മനം നാളെ തിരിച്ചെത്തുന്നു; വൻ വരവേൽപ്പ് നൽകാൻ ബിജെപി

ശബരിമലയിലെ സർക്കാർ നിലപാട് ചർച്ച ചെയ്യരുതെന്ന് നിർദേശിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടു. ശബരിമല ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പ്രചാരണ വിഷയമാക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് അവകാശമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തർക്കം തീരാതെ കോൺഗ്രസ്: മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിൽ ഉമ്മൻ ചാണ്ടിയും വി.എം സുധീരനും

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധം ആക്കരുത്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. നാളെ രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
First published: March 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...