• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രെയിനിന് തീയിട്ട സംഭവം; അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി

ട്രെയിനിന് തീയിട്ട സംഭവം; അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി

കെ.സുധാകരന്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്‍കി

  • Share this:

    തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ എംപി കൂടിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്‍കി.

    രണ്ട് വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും എട്ടോളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത അതീവ ഗുരുതരമായ സംഭവം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സുപ്രധാനമായ വിഷയം കൂടിയാണ്. ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം പിടികൂടേണ്ടത് അത്യാവശ്യമാണ്.

    Also Read- കോഴിക്കോട് ട്രെയിനിലെ തീവെപ്പ്; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

    ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ ഉറപ്പാക്കണം.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

    Published by:Naseeba TC
    First published: