HOME » NEWS » Kerala » K SUDHAKARAN MP ON COVID DEATH TALLY MANIPULATION IN KERALA

കോവിഡ് മരണക്കണക്കില്‍ സംസ്ഥാന സർക്കാർ കൃത്രിമം കാട്ടുന്നു; പോരാട്ടം തുടങ്ങുമെന്ന് കെ.സുധാകരൻ

കോവിഡ് മരണങ്ങളിൽ നടത്തുന്ന കൃത്രിമം കണ്ടെത്താൻ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും കെ സുധാകരൻ

News18 Malayalam | news18-malayalam
Updated: June 1, 2021, 4:11 PM IST
കോവിഡ് മരണക്കണക്കില്‍ സംസ്ഥാന സർക്കാർ കൃത്രിമം കാട്ടുന്നു; പോരാട്ടം തുടങ്ങുമെന്ന് കെ.സുധാകരൻ
k Sudhakaran
  • Share this:
തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ സംസ്ഥാന സർക്കാർ കൃത്രിമത്വം കാട്ടുന്നെന്ന ആരോപണവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. സംസഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളിൽ സർക്കാർ തിരുത്തലുകൾ വരുത്തുന്നതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് സുധാകരൻ പറഞ്ഞു. കോവിഡ് മരണങ്ങളിൽ നടത്തുന്ന കൃത്രിമം കണ്ടെത്താൻ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് മരണങ്ങൾ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടിയാണ്  മരണങ്ങൾ സർക്കാർ ഒളിപ്പിക്കുന്നത്. ഇതിലൂടെ  കോവിഡ് ബാധിച്ചു രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  കെ.പി.സി.സി നിയോഗിക്കുന്ന വിദഗ്ധ സമിതിയിൽ  ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ അവസരം നൽകുമെന്നും സുധാകരൻ പറഞ്ഞു.

Also Read സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും; നോട്ടീസ് അയച്ച് കസ്റ്റംസ്

ഐഎൻസി കേരള സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോജി എം.ജോൺ എംഎൽഎ, വി.ടി.ബൽറാം, ഡോ. എസ്.എസ്.ലാൽ, ഡോ. എൻ.എം അരുൺ, ഡോ. പി.സരിൻ എന്നിവർ സംസാരിച്ചു.

ഒ.ബി.സി മോർച്ച നേതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തുതൃശൂർ: ഒ.ബി.സി മോർച്ച നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ ഹരിക്കെതിരെ ഒ.ബി.സി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപുവിന്റെ പരാതിയിൽ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ ഋഷി പൽപുവിനെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.


തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് വിശദീകരണം പോലും ചോദിക്കാതെയാണെന്ന് ഋഷി ആരോപിച്ചു. കുഴപ്പണ വിവാദത്തിൽ അണികളെ വിശ്വാസത്തിലെടുക്കുന്നതിൽ ബിജെപി ജില്ലാ നേതൃത്വം പരാജയപ്പെട്ടു. അണികളുടെ ആശങ്ക ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തുന്നതായിരുന്നു  ഋഷി പല്‍പ്പു പങ്കുവച്ച പോസ്റ്റ്. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഋഷിയെ പുറത്താക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്നു ഋഷി പല്‍പ്പു.

Also Read കൊടകര കുഴൽപ്പണക്കേസ്: ഏറ്റുമുട്ടിയ നാല് ബി.ജെ.പി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ്  ഋഷി പൽപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുഴൽപണക്കേസ് സംബന്ധിച്ചുള്ള തർക്കത്തിനിടെ ‍കഴിഞ്ഞ ദിവസം വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തു.

 Also Read അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച CPM ലക്ഷദ്വീപ് സെക്രട്ടറിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് DYFI ലക്ഷദ്വീപ് പ്രസിഡന്‍റ് രാജിവെച്ചു


തെരഞ്ഞെടുപ്പിനു മൂന്ന്  ദിവസം മുൻപ് കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ  കെ.ആർ. ഹരിയെയും ട്രഷറർ സുജയ് സേനനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി പാർട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് പോരിന്റെ തുടർച്ചയാണ് കത്തിക്കുത്തും വധഭീഷണിയും സസ്പെൻഷനും.

Also Read ആനന്ദയ്യ ആയുർവേദ മരുന്ന് കോവിഡ് രോഗികൾക്ക് നൽകാൻ ആന്ധ്ര സർക്കാർ അനുമതി

വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റതിൽ പ്രതികരിച്ചാണ് ഋഷി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഋഷിയെ സസ്പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചുPublished by: Aneesh Anirudhan
First published: June 1, 2021, 4:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories