തിരുവനന്തപുരം: ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി വ്യാജരേഖ ചമച്ച എ രാജയ്ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേതായി പത്രകുറിപ്പ് പുറത്തുവന്നു.
Also Read- എ രാജയുടെ ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
വ്യാജരേഖ ചമച്ചും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സ്വാധീനം ഉപയോഗിച്ചും നേടിയ എംഎല്‍എ സ്ഥാനം ഹൈക്കോടതി അസാധുവാക്കിയ പശ്ചാത്തലത്തില്‍, ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് രാജയെ ജയിലിലടയ്ക്കണമെന്ന് കെ സുധാകരന് എംപി ആവശ്യപ്പെട്ടതായാണ് പത്രകുറിപ്പിൽ പറഞ്ഞത്. പിന്നീട് ഈ പത്രകുറിപ്പ് പിൻവലിക്കുന്നതായി കെ സുധാകരനുമായി ബന്ധമുള്ളവർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala