• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Sudhakaran | 'തൃക്കാക്കര കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ട, വ്യാജ വീഡിയോ ഉണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യമില്ല'; കെ സുധാകരൻ

K Sudhakaran | 'തൃക്കാക്കര കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ട, വ്യാജ വീഡിയോ ഉണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യമില്ല'; കെ സുധാകരൻ

സംഭവം വൈകാരിക വിഷയമാക്കിയുയര്‍ത്തി തൃക്കാക്കരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്

കെ സുധാകരൻ

കെ സുധാകരൻ

  • Share this:
    തൃക്കാക്കരയിലെ (Thrikkakara) ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ (Jo Joseph) പേരിൽ വന്ന അശ്ലീല വീഡിയോയും തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ (K Sudhakaran). തൃക്കാക്കര കോണ്‍ഗ്രസിന്‍റെ (Congress) ഉറച്ചകോട്ടയാണ്, ഒരു സ്ഥാനാർഥിക്കെതിരെയും വ്യാജ വീഡിയോ നിർമിച്ച് തെരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്. വ്യാജ വീഡിയോ നിര്‍മിച്ചവരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സർക്കാരിനും പൊലീസിനും മടിയാണ്. ഇത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിച്ചതിന്‍റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിൽ നിന്നും നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.

    വൈകാരിക വിഷയമാക്കിയുയര്‍ത്തി തൃക്കാക്കരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിത്വമായി ബന്ധപ്പെട്ടുയർന്ന തർക്കമാണോ വ്യാജ വീഡിയോ പിന്നിലുള്ളതെന്ന് അന്വേഷിക്കണം. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ സിപിഎം പ്രവർത്തകരുമുണ്ട്. ഇക്കാര്യത്തിൽ പൊലീസ് എകെജി സെന്‍ററിലെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

    വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വികസനമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ ചര്‍ച്ച ചെയ്യാനില്ലാത്തതു കൊണ്ടാണ് എൽഡിഎഫ് വീഡിയോയെ കുറിച്ച് പ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭീതിയാണ് ഇത്തരം വീഡിയോ പ്രചരിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

    Also read- Suresh Gopi| 'LDF എന്തുപണിയും ചെയ്യും; അതൊക്കെ നാട്ടുകാര്‍ക്ക് അറിയാം; ജോ ജോസഫിന്റെ അശ്ലീല വീഡിയോ നാടകം': സുരേഷ് ഗോപി

    അസത്യങ്ങള്‍ വിളിച്ചുപറയുന്നതിലും നുണപ്രചരണം നടത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് സിപിഎമ്മുകാരെന്നും നെറികേടിന്‍റെ രാഷ്ട്രീയമാണ് സിപിഎമ്മിന്‍റേതെന്നും സുധാകരൻ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കുന്നത് പോലെ സിപിഎം സൈബര്‍ ഗുണ്ടകളെയും സംരക്ഷിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

    നേരത്തെ, ജോ ജോസഫിന്റെ പേരിൽ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമാണെന്ന് പറഞ്ഞ് സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാർഥി എഎന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

    Also read- CM Pinarayi Vijayan | 'ജോ ജോസഫിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തി; യുഡിഎഫിന്റേത് ഹീനമായ രീതി'; മുഖ്യമന്ത്രി

    ‘‘ഈ ഉപതെരഞ്ഞെടുപ്പ് വന്നതിന്റെ വഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആൾക്കാരുടെ ജൽപനങ്ങൾ നമ്മൾ കേട്ടതാണ്. പി ടി എന്നു പറയുന്ന മഹാനായ എംഎൽഎ, അദ്ദേഹത്തിന് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാൻ സാധിച്ചു എന്നു ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ല. കാരണം, എതിർ കക്ഷിയിൽപ്പെട്ട എംപിയേയും എംഎൽഎയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതിൽ ട്രിപ്പിൾ പിഎച്ച്ഡി എടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്’'- സുരേഷ് ഗോപി പറഞ്ഞു.
    Published by:Naveen
    First published: