നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിഎം സുധീരന്റെ നീക്കത്തിൽ കെ സുധാകരന് അമർഷം; അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി

  വിഎം സുധീരന്റെ നീക്കത്തിൽ കെ സുധാകരന് അമർഷം; അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി

  സുധീരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നിർദേശം

  കെ സുധാകരൻ

  കെ സുധാകരൻ

  • Share this:
  തിരുവനന്തപുരം: വിഎം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി വെച്ചതിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് അമർഷം. സുധീരന്റെ രാജി അനാവശ്യ വിവാദങ്ങളുണ്ടാക്കി എന്നാണ് സുധാകരന്റെ നിലപാട്. പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്വം മുതിർന്ന നേതാവ് എന്ന നിലയിൽ സുധീരൻ കാണിച്ചില്ല. പാർട്ടി ശത്രുക്കൾക്ക് ആയുധം കൊടുക്കുന്ന നിലപാട് ആയിപ്പോയി ഇതെന്നും സുധാകരൻ.

  വിഎം സുധീരനുമായി പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. നേതൃത്വത്തോട് വിയോജിച്ചുകൊണ്ടുള്ള സുധീരന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്.

  ഹൈക്കമാൻഡ് ഇടപെടൽ

  വിഎം സുധീരനെ അടിയന്തരമായി അനുനയിപ്പിക്കാൻ ആണ് കെപിസിസി നേതൃത്വത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദ്ദേശം. തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡ് നിർദേശം കെപിസിസി അധ്യക്ഷന് കൈമാറി. ഇതോടെ സുധീരനുമായി താൻ ചർച്ച നടത്തില്ലെന്ന നിലപാട് സുധാകരൻ മാറ്റി.

  'സുധീരൻ മുതിർന്ന നേതാവാണ്. അദ്ദേഹവുമായി ചർച്ച നടത്തും. പറയാനുള്ളത് കേൾക്കും. പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങളാണെങ്കിൽ പരിഹരിക്കും. സുധീരനെ ചേർത്തു നിർത്തി മുന്നോട്ടു പോകണമെന്ന് തന്നെയാണ് തന്റെ നിലപാടെന്നും താരിഖ് അൻവറുമായുള്ള ചർച്ചക്ക് ശേഷം കെ പി സി സി അധ്യക്ഷൻ പ്രതികരിച്ചു.

  Also Read-സ്‌കൂള്‍ബസ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണം; മന്ത്രി വി ശിവന്‍കുട്ടി

  അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം

  വിഎം സുധീരനെ അനുനയിപ്പിച്ച് ഒപ്പം നിർത്തണം എന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് എല്ലാം ഒരേ നിലപാടാണ്. നേതൃത്വത്തോട് വിയോജിച്ച് രാജിവച്ചത് ഒഴിച്ചാൽ പരസ്യ പ്രതികരണങ്ങൾ ഒന്നും സുധീരൻ ഇതുവരെ നടത്തിയിട്ടില്ല. പ്രതിസന്ധിഘട്ടത്തിൽ മുതിർന്ന നേതാവ് പരസ്യമായി നേതൃത്വത്തിനെതിരെ സംസാരിച്ചാൽ, അതുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല എന്ന് നേതാക്കൾക്ക് അറിയാം. അതിനാൽ തിരക്കിട്ട ചർച്ചകളിലൂടെ സുധീരനെ അനുനയിപ്പിച്ച് രാജി പിൻവലിപ്പിക്കാനാണ് നീക്കം.

  അതേസമയം സുധീരന്റെ നീക്കം ഗ്രൂപ്പുകൾക്ക് ആയുധമാണ്. ഡിസിസി പുനഃസംഘടന അടക്കം തങ്ങൾ മുന്നോട്ടുവെച്ച നിലപാടുകൾ ശരിയെന്ന് സുധീരന്റെ രാജി പ്രഖ്യാപനത്തോടെ തെളിഞ്ഞന്നാണ് ഇവരുടെ വാദം.

  വി എം സുധീരനുമായി ചർച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നു ഒന്നിച്ച് നീങ്ങേണ്ട സമയം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  സുധീരന്റെ രാജി നിർഭാഗ്യകരമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസനും പ്രതികരിച്ചു. ചർച്ചകൾ നടക്കുന്നുണ്ടെന്നും സംസാരിച്ച് വിഷയം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നതായും എം എം ഹസൻ പറഞ്ഞു
  Published by:Naseeba TC
  First published:
  )}