നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Election 2020| സ്ഥാനാർഥി നിർണയം; കെ മുരളീധരന് പിന്നാലെ വിയോജിപ്പ് പരസ്യമാക്കി കെ സുധാകരനും

  Local Body Election 2020| സ്ഥാനാർഥി നിർണയം; കെ മുരളീധരന് പിന്നാലെ വിയോജിപ്പ് പരസ്യമാക്കി കെ സുധാകരനും

  കെ സുധാകരൻ

  കെ സുധാകരൻ

  • Last Updated :
  • Share this:
   തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ കെ മുരളീധരന് പിന്നാലെ കെ സുധാകരനും വിയോജിപ്പ് പരസ്യമാക്കി. കണ്ണൂരിൽ ഡിസിസിയുമായി ആലോചിക്കാതെ കെപിസിസി സ്ഥാനാർഥികൾക്ക് സീറ്റ് നൽകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്.

   ഇരിക്കൂർ ബ്ലോക്കിലെ നുച്യാട് ഡിവിഷൻ, തലശ്ശേരിയിലെ തിരുവങ്ങാട് വാർഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് തർക്കം ഉണ്ടായത്. പരാതി സ്ഥാനാർത്ഥികൾ നേരിട്ട് കെപിസിസിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്നാണ് മൂന്ന് ഇടങ്ങളിലും ഡിസിസി യോട് ആലോചിക്കാതെ കെപിസിസി സ്ഥാനാർഥികളെ നിർണയിച്ചത്.

   Also Read 'ഞങ്ങളുടെ മാലാഖ എത്തി'; കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് അർജുൻ അശോകൻ

   കെ സുധാകരന്റെ നേതൃത്വത്തിലാണ് കണ്ണൂരിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ നിർണയം നടന്നത്. തർക്കമുള്ള മൂന്ന് ഇടങ്ങളിലേക്ക് ഔദ്യോഗിക സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കെ സുധാകരനെ മറികടന്നാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡണ്ടിനെ അദ്ദേഹം അറിയിക്കുകയും ചെയ്തു.

   ഡിസിസി നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ തന്നെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും എന്ന് കെ സുധാകരൻ വ്യക്തമാക്കി. വ്യക്തികൾ പരാതിപ്പെട്ടാൽ അവരെ ഉടൻ സ്ഥാനാർത്ഥിയാക്കുക അല്ല വേണ്ടത് എന്നും നടപടിയിൽ തികഞ്ഞ അതൃപ്ത്തി ഉണ്ടെന്നും അദ്ദേഹം പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞു.

   തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ പാർട്ടിക്കകത്തെ ഈ അസ്വാരസ്യങ്ങൾ മറികടക്കാൻ കോൺഗ്രസ് ഏറെ പണിപ്പെടേണ്ടി വരും.
   Published by:user_49
   First published:
   )}