നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രതികരണ ശേഷിയില്ലാത്ത നേതാക്കളാണ് കോൺഗ്രസിന്റെ ശാപം: തുറന്നടിച്ച് കെ. സുധാകരൻ

    പ്രതികരണ ശേഷിയില്ലാത്ത നേതാക്കളാണ് കോൺഗ്രസിന്റെ ശാപം: തുറന്നടിച്ച് കെ. സുധാകരൻ

    പരാമർശം ചിലർ വിവാദമാക്കിയത് തന്നെ കെ പി സി സി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടാവാമെന്നും കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പ്രതികരണ ശേഷിയില്ലെന്നും സുധാകരൻ പറഞ്ഞു.

    k Sudhakaran

    k Sudhakaran

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ 'ചെത്തുകാരന്റെ മകൻ' പരാമർശം നടത്തിയത് ജാതിവെറിയല്ലെന്ന് കോൺഗ്രസ് എം പി കെ സുധാകരൻ. മാതൃഭൂമിക്ക് നൽകിയ പ്രതികരണത്തിൽ ആയിരുന്നു സുധാകരൻ ഇങ്ങനെ പറഞ്ഞത്. പാർട്ടിക്കു വേണ്ടിയാണ് പിണറായിക്ക് എതിരെ പരാമർശം നടത്തിയതെന്നും എന്നാൽ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചെന്നും കെ സുധാകരൻ പറഞ്ഞു.

      പിണറായി വിജയന് എതിരെ പരാമർശം നടത്തിയത് സംബന്ധിച്ച് രമേശ് ചെന്നിത്തലയോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, അതിനു ശേഷവും താൻ പിണറായി വിജയന് എതിരെ നടത്തിയ പരാമർശം ഒഴിവാക്കേണ്ടത് ആയിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞത് തന്നോടു കാണിച്ച് അനീതിയാണെന്നും സുധാകരൻ പറഞ്ഞു.

      പരാമർശം ചിലർ വിവാദമാക്കിയത് തന്നെ കെ പി സി സി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടാവാമെന്നും കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പ്രതികരണ ശേഷിയില്ലെന്നും സുധാകരൻ പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയിൽ നടന്ന യോഗത്തിൽ ആയിരുന്നു സുധാകരന്റെ വിവാദ പരാമർശം.
      You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്നു സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ. സുധാകരൻ പറഞ്ഞു. 'പിണറായി വിജയന്‍ ആരാ.. പിണറായി വിജയന്‍ ആരാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ… ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച് മുന്‍പില്‍ നിന്ന പിണറായി വിജയന്‍ ഇന്ന് എവിടെ?
      'ചെത്തുകാരന്റെ മകൻ' - പരാമർശത്തിൽ കെ സുധാകരൻ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ
      പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഐഎമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം.’ എന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.

      'ചെത്തുകാരന്‍റെ കുടുംബത്തിൽനിന്ന് വന്ന് ഹെലികോപ്ടർ എടുത്തയാൾ'; മുഖ്യമന്ത്രി പിണറായിക്കെതിരെ കെ. സുധാകരൻ

      നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അതിക്ഷേപങ്ങൾ നടന്നിരുന്നു. നേരത്തെ സി. പി. എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനെതിരെയും സുധാകരൻ രം​ത്തെത്തിയിരുന്നു. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമാണ് കെ. സുധാകരൻ പറഞ്ഞത്.
      Published by:Joys Joy
      First published:
      )}