"സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തൃപ്തനല്ല. സ്ഥാനാര്‍ഥി പട്ടികയിലെ പോരായ്മകളില്‍ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താനില്ല. പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ഥി പട്ടികയുമായി മുന്നോട്ടുപോകാനെ ഇനി സാധിക്കു. പരാതികളുണ്ടെങ്കില്‍ നേതാക്കളുമായി സംസാരിച്ച് പരിഹാരം കാണുകയാണ് പാര്‍ട്ടിയിലെ പ്രവര്‍ത്തനശൈലി. ഇതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്"- അദ്ദേഹം പറഞ്ഞു.

Also Read സിപിഐ വിട്ട നേതാവ് കുട്ടനാട് എൻഡിഎ സ്ഥാനാര്‍ഥി; ആലപ്പുഴയിൽ NDA സ്ഥാനാർഥികളായി ജനവിധി തേടുന്നത് മൂന്ന് ഇടത് നേതാക്കൾ

പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. തന്നോടും ആരും ആവശ്യപ്പെട്ടിട്ടുമില്ല. എവിടെ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറുള്ള ആളാണ് താന്‍. ആവശ്യം വന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി ഏത് ത്യാഗവും സഹിക്കും. ധര്‍മടത്ത് നിലവില്‍ സ്ഥാനാര്‍ഥിയുള്ള സാഹചര്യത്തില്‍ താന്‍ വേഷം കെട്ടേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് നാല് ചിറകൊന്നുമില്ല. പിണറായി കോണ്‍ഗ്രസിന് മുന്നിലൊരു പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മത്സരം ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ്. സ്ഥാനാര്‍ഥി പട്ടികയ്ക്ക് രണ്ടാമത് മാത്രമാണ്‌ പ്രാധാന്യം. സ്ഥാനാര്‍ഥി ആരായാലും ഇടതുപക്ഷത്തോടാണ് യുഡിഎഫിന്റെ മത്സരം. പ്രചാരണത്തില്‍ വീര്യം ചോരാതെ മുന്നോട്ടുപോകുമെന്നും സുധാകരൻ വ്യക്തമാക്കി.

പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മതൃശൂർ: വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുക. തൃശൂർ പ്രസ്ക്ലബിലായിരുന്നു പ്രഖ്യാപനം. സംഘപരിവാർ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവർ വ്യക്തമാക്കി. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ മത്സരം. ആഴ്ചകള്‍ക്കു മുന്‍പ് മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ തല മുണ്ഡനം ചെയ്തിരുന്നു.

Also Read- 'കാനം ഏകാധിപതി'; ഹരിപ്പാട് സിപിഐ പരിഗണിച്ചിരുന്ന തമ്പി മേട്ടുതറ പാർട്ടിവിട്ടു; എൻഡിഎ സ്ഥാനാർത്ഥിയാകാൻ സാധ്യത

''എന്റെ മക്കൾക്ക് നീതി ലഭിക്കുന്നതിനാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. എന്നെ ഈ തെരുവിലിറക്കിയ ഡി വൈ എസ് പി സോജൻ എന്നേക്കാളും താഴേത്തട്ടിൽ ഒരു ദിവസമെങ്കിലും തലയിൽ തൊപ്പിയില്ലാതെ നിൽക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാർ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. എനിക്ക് വാശിയോടുകൂടി മൽസരിക്കണമെന്ന് തോന്നിയതിന് പിന്നിലെ ഒറ്റക്കാരണം ഇതാണ്. ഞങ്ങൾക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാൻ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങൾക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടിയാണ് നീക്കം''- അവർ വ്യക്തമാക്കി.