HOME » NEWS » Kerala » K SUDHAKARAN SAYS THE TOPIC OF HIS KPCC POST IS CLOSED CHAPTER

താൻ KPCC അധ്യക്ഷനാകുന്ന വിഷയം ' ക്ലോസ്ഡ് ചാപ്റ്റർ': കെ സുധാകരൻ

താൻ പ്രസിഡന്റായാലും ഇല്ലെങ്കിലും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ മികച്ച രീതിയിൽ പ്രവർത്തിക്കും.

News18 Malayalam | news18-malayalam
Updated: March 9, 2021, 12:45 PM IST
താൻ KPCC അധ്യക്ഷനാകുന്ന വിഷയം ' ക്ലോസ്ഡ് ചാപ്റ്റർ': കെ സുധാകരൻ
കെ സുധാകരൻ
  • Share this:
കണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ ഇല്ല എന്ന് വ്യക്തമാക്കി കഴിഞ്ഞുവെന്ന് കെ സുധാകരൻ. ഇനി അക്കാര്യത്തിൽ വേറെ ചർച്ചകൾ ഇല്ല. മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണ്ടത് മുല്ലപ്പള്ളി അദ്ദേഹത്തിന്റെ തീരുമാനം ഉൾക്കൊള്ളുന്നവെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

താൻ കെ പി സി സി പ്രസിഡന്റ്‌ ആകും എന്ന ചർച്ചകൾക്കും ഇനി പ്രസക്തി ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി. താൻ പ്രസിഡന്റായാലും ഇല്ലെങ്കിലും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ മികച്ച രീതിയിൽ പ്രവർത്തിക്കും. അധ്യക്ഷനാകുന്ന വിഷയം ഒരു ക്ലോസ്ഡ് ചാപ്റ്ററാണ്.

ഭരണത്തിൽ അഴിമതി ഉണ്ടെന്ന ആരോപണം ആദ്യം ഉയർത്തിയത് കോൺഗ്രസ് ആണെന്നും സുധാകരൻ പറഞ്ഞു. അതേ ആരോപണം അമിത് ഷാ ആവർത്തിച്ചാൽ എങ്ങനെ കോൺഗ്രസ് - ബിജെപി ധാരണ ആകും? സർക്കാരിനെതിരായ അഴിമതികൾ ഉയർത്തി കാട്ടി സിപിഎമ്മിനെ വരുതിയിൽ ആക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം ആരുടേതാണെന്ന് വെളിപ്പെടുത്തണം. തെളിവുകൾ ഉണ്ടങ്കിൽ എന്ത് കൊണ്ട് അമിത് ഷാ കേസ് എടുക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു.

You may also like:'അമിത് ഷാ ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ട'; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങള്‍ ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുന്നതാണെന്ന് ല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

You may also like:അമിത് ഷാ പറഞ്ഞ ദുരൂഹ മരണം ആരുടെ? 'എന്‍റെ സഹോദരന്‍റേതാണെങ്കിൽ അന്വേഷിക്കൂ': കാരാട്ട് റസാഖ് MLA

ദുരൂഹമരണം ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് പറയാനുള്ള തന്റേടം അമിത് ഷാ കാണിക്കണം. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ പേരില്‍ അത് ഒളിച്ചുവെക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ശംഖുമുഖത്ത് ബിജെപിയുടെ വിജയയാത്ര സമാപന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ചിരുന്നോ എന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള അമിത് ഷായുടെ എട്ടു ചോദ്യങ്ങളിൽ ഒന്ന്.
Youtube Video

ഈ വിഷയത്തിൽ അമിത് ഷാ തന്നെ വിശദീകരിക്കുമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നിലപാട്. ഇതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല. കേരളത്തിൽ അടുത്ത ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുമ്പോൾ കൂടുതൽ കാര്യങ്ങൾ അമിത് ഷാ വെളിപ്പെടുത്തുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ കഴിയുമെന്നാണ് ബി ജെ പി ക്യാംപ് കരുതുന്നത്.
Published by: Naseeba TC
First published: March 9, 2021, 12:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories