HOME /NEWS /Kerala / 'നിശ്ചയമായും, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനമുണ്ടാകും'; കെ.സുധാകരന്‍

'നിശ്ചയമായും, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനമുണ്ടാകും'; കെ.സുധാകരന്‍

നേരത്തെ പിന്തുണയ്ക്കാത്തവര്‍പോലും ഇപ്പോള്‍ പിന്തുണച്ചു. ഇതൊരു തിരുത്തലിന്റെ തുടക്കമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പിന്തുണയ്ക്കാത്തവര്‍പോലും ഇപ്പോള്‍ പിന്തുണച്ചു. ഇതൊരു തിരുത്തലിന്റെ തുടക്കമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പിന്തുണയ്ക്കാത്തവര്‍പോലും ഇപ്പോള്‍ പിന്തുണച്ചു. ഇതൊരു തിരുത്തലിന്റെ തുടക്കമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: പുതിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. നിയമചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇതുപോലൊരു വിധി പ്രഖ്യാപിക്കുന്നത്. പരാതിയുടെ യാഥാര്‍ഥ്യം എന്താണെന്ന് മനസ്സിലാക്കാതെയുള്ള ഒരു വിധിന്യായമായിട്ടാണ് നിയമവിദഗ്ദ്ധര്‍ അടക്കം ഇതിനെ കാണുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.

    രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധത്തില്‍ സിപിഎമ്മും പങ്കാളിയാകുന്നുണ്ട്. അതുകൊണ്ടു തന്നെ .’നിശ്ചയമായും, സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ സമീപനമാണ് ഇക്കാര്യത്തിലുള്ളത്. അങ്ങനെ വരികയാണെങ്കില്‍ അത്തരമൊരു ചിന്തക്കും രൂപംപകരാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നാണ് കരുതുന്നത്’ സുധാകരന്‍ പറഞ്ഞു.

    Also read-രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: KSU-യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി; പ്രവർത്തകർക്ക് പരിക്ക്

    ഭരിക്കുന്ന ഭരണകൂടത്തിന് രാഹുല്‍ ഒരു തലവേദനയാണെന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടികൊണ്ടിരിക്കുന്നത്. ഇന്ത്യാരാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ആര്‍എസ്എസിനോടും ഫാസിസത്തോടും പടവെട്ടാനുള്ള കഴിവും പ്രാപ്തിയും കോണ്‍ഗ്രസിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു അനിവാര്യമായ നേതാവാണെന്ന് എതിര്‍ക്കുന്നവര്‍ പോലും ഉള്‍ക്കൊള്ളുന്നു. നേരത്തെ പിന്തുണയ്ക്കാത്തവര്‍പോലും ഇപ്പോള്‍ പിന്തുണച്ചു. ഇതൊരു തിരുത്തലിന്റെ തുടക്കമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Congress, Cpm, K sudhakaran