നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മുഖ്യമന്ത്രി പരിസ്ഥിതി ശാസ്ത്രജ്ഞനോ? മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് ലോകം അംഗീകരിക്കുന്ന കാര്യം' കെ സുധാകരൻ

    'മുഖ്യമന്ത്രി പരിസ്ഥിതി ശാസ്ത്രജ്ഞനോ? മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് ലോകം അംഗീകരിക്കുന്ന കാര്യം' കെ സുധാകരൻ

    'ജനങ്ങള്‍ മുങ്ങിയാലും മരിച്ചാലും തനിയ്‌ക്കൊരു പ്രശ്‌നം ഇല്ലെന്ന തരത്തില്‍ നിലപാടെടുക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെ ഏറ്റവും വലിയ തിരിച്ചടി'

    News18 Malayalam

    News18 Malayalam

    • Share this:
      പ്രിൻസ് ജെയിംസ്

      ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് . പ്രതിപക്ഷത്ത് ഇരിയ്ക്കുമ്പോഴും ഭരണ പക്ഷത്ത് ഇരിയ്ക്കുമ്പോഴും രണ്ട് നിലപാട്. ഓന്തിന്റെ നിറം മാറുന്നത് പോലെ നിറം മാറുന്നു. അണകെട്ടിനെ സംബന്ധിച്ച് ആശങ്കകള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഏത് രേഖകളുടെ അടിസ്ഥാനത്തിലാണ്. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ അപകടാവസ്ഥയിലായിരുന്ന ഡാം ഇപ്പോള്‍ സുരക്ഷിതമാണെന്ന് അറിയിച്ചത്, മുഖ്യമന്ത്രി പരിസ്ഥിതി ശാസ്ത്രജ്ഞനായതുകൊണ്ടാണോ എന്ന് കെ സുധാകരന്‍ ചോദിച്ചു.

      മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം അല്ലെന്ന് ലോകം മുഴുവന്‍ അംഗീകരിയ്ക്കുന്ന കാര്യമാണെന്ന് കെ സുധാകരൻ പറഞ്ഞു. ജനങ്ങള്‍ മുങ്ങിയാലും മരിച്ചാലും തനിയ്‌ക്കൊരു പ്രശ്‌നം ഇല്ലെന്ന തരത്തില്‍ നിലപാടെടുക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെ ഏറ്റവും വലിയ തിരിച്ചടി. മുല്ലപ്പെരിയാറില്‍ നടക്കുന്നത് നിലനില്‍പ്പിന്റെ പോരാട്ടമാണെന്ന് കെ സുധാകരൻ പറഞ്ഞു.

      മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയണമെന്ന് ആവശ്യപെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ മുതല്‍ വാളാര്‍ഡി വരെ മനുഷ്യ ചങ്ങല തീര്‍ത്തു. അയ്യായിരത്തില്‍ അധികം പ്രവര്‍ത്തകര്‍ അണിനിരന്നു. നാലര കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് മനുഷ്യ ചങ്ങല ഒരുക്കിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യ ചങ്ങലയില്‍ കെപിസിസി പ്രസിഡന്റ് കെ സുഝാകരന്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, ഡിസിസി പ്രസിഡന്റ് സിപി മാത്യു, മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു.

      Pampa Dam | പമ്പാ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിര്‍ദേശം

      പമ്പാ അണക്കെട്ടിന്റെ(Pampa Dam) രണ്ട് ഷട്ടറുകള്‍ തുറന്നു. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

      പമ്പാ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 984.50 മീറ്റര്‍ എത്തിയതോടെയാണ് റെഡ് അലര്‍ട്ട്. നേരത്തേ, ഡാമിലെ ജലനിരപ്പ് 983.5 മീറ്ററില്‍ എത്തിയപ്പോള്‍ ഓറഞ്ച് അലര്‍ട്ട് (Orange Alert)പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് ഉയര്‍ന്ന കക്കി ഡാമിന്റെ 2 ഷട്ടറുകള്‍ 45 cm വീതം തുറന്നിട്ടുണ്ട്.

      അതേസമയം ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടര്‍ ഒരു മീറ്ററായി ഉയര്‍ത്തും. ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് പരിധിയായ 2400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചെറുതോണി, പെരിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

      Also Read-Mullapperiyar | മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ തുറന്നു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത നിര്‍ദേശം

      നിലില്‍ അണക്കെട്ടിലെ ജലനിരപ്പ് 2,399.88 ആണ്. ഡാമിലേക്ക് വലിയ തോതില്‍ ഉണ്ട്. ഒരു ലക്ഷം ലിറ്റര്‍ വെള്ളം വരെ പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കിലും 80,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.
      Published by:Anuraj GR
      First published:
      )}