• HOME
 • »
 • NEWS
 • »
 • kerala
 • »
 • KIFA | കർഷക വിരുദ്ധ പ്രസ്താവന കെ സുധാകരൻ പിൻവലിക്കണം: കിഫ

KIFA | കർഷക വിരുദ്ധ പ്രസ്താവന കെ സുധാകരൻ പിൻവലിക്കണം: കിഫ

കെ സുധാകരന്റെ പ്രസ്താവന മണ്ണില്‍ പണിയെടുത്ത് അധ്വാനിച്ച് ജീവിക്കുന്ന കര്‍ഷക ജനതയോടുള്ള വെല്ലുവിളിയാണ്

കെ സുധാകരൻ

കെ സുധാകരൻ

 • Share this:
  തിരുവനന്തപുരം: കര്‍ഷക വിരുദ്ധ പ്രസ്താവന കെ സുധാകരന്‍ (K Sudhakaran) പിന്‍വലിക്കണമെന്ന ആവശ്യവുമായി കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ( KIFA) രംഗത്ത്.

  ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ത്തുകൊണ്ട് കര്‍ഷക പക്ഷത്തുനിന്ന് നിലപാടെടുത്തത് തെറ്റായിപ്പോയെന്നും അതില്‍ ഞങ്ങള്‍ പശ്ചാത്തപിക്കുന്നു എന്നുമുള്ള കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രസ്താവന മണ്ണില്‍ പണിയെടുത്ത് അധ്വാനിച്ച് ജീവിക്കുന്ന കര്‍ഷക ജനതയോടുള്ള വെല്ലുവിളിയാണെന്ന് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു.

  കെ സുധാകരനും , ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ തുടര്‍ച്ചയായി ഇറക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ അക്കാര്യം സ്ഥിരീകരിക്കാനുള്ള ആര്‍ജവം കോണ്‍ഗ്രസ് പാര്‍ട്ടി കാണിക്കണം അല്ലാത്തപക്ഷം കെ സുധാകരന്‍ എത്രയും പെട്ടെന്ന് ഈ പ്രസ്താവന പിന്‍വലിച്ചു കര്‍ഷക സമൂഹത്തോട് മാപ്പ് പറയണമെന്ന് കിഫ ആവശ്യപ്പെട്ടു.

  യന്ത്രവത്ക്കരണത്തെ എതിർത്ത ഇന്നലെകളല്ല നമുക്ക് മുൻപിലുള്ളത്; പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

  ഭാവി കേരളത്തിൻ്റെ വികസനം ലക്ഷ്യമാക്കിയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വികസന നയരേഖ അവതരിപ്പിച്ചത്. 25 വർഷം മുൻപിൽ കണ്ടുകൊണ്ടുളളതാണ് വികസന നയരേഖയുടെ ഉളളടക്കം. ഇതിൻ്റെ അവതരണ വേളയിൽ പ്രതിനിധികളുടെ മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ച ഉദാഹരണം ഏറെ ശ്രദ്ധേമായിരുന്നു. ഒരുകാലത്ത് യന്ത്രവത്ക്കരണത്തെ എതിർത്തിരുന്നെങ്കിൽ ഇനി അത് സാധ്യമല്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു അവതരണം.

  മുഖ്യമന്ത്രി പ്രതിനിധികൾക്ക് മുൻപിൽ ചൂണ്ടിക്കാണിച്ച ഉദാഹരണം ഇങ്ങനെയായിരുന്നു. പരമ്പരാഗത തോട്ടണ്ടി മേഖലയിൽ നമ്മുടെ സഖാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ജോലി ചെയ്യുന്നത്. അവർ മനുഷ്യശേഷി കൊണ്ട് നൂറ് കിലോ തോട്ടണ്ടി ഉത്പാദിപ്പിക്കുമ്പോൾ യന്ത്രവത്ക്കരണം കൊണ്ട് 1000 കിലോ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ നമ്മുക്ക് ചുറ്റും വേറെയുണ്ട്. അവരോട് മത്സരിക്കാൻ കഴിയുന്നതാവണം ഭാവി കേരളമെന്ന ചിന്ത നമുക്ക് ഉണ്ടാവണം.

  Also read- P Jayarajan| 'എന്ത് പദവി കിട്ടുമെന്നതല്ല; എടുക്കുന്ന നിലപാടാണ് പ്രധാനം': സിപിഎം നേതാവ് പി ജയരാജൻ

  മനുഷ്യശേഷി കൊണ്ട് തോണ്ടണ്ടി ഉത്പ്പാദിപ്പിക്കുന്നവരുടെ മക്കൾ ആ മേഖലയിലേക്ക് കടന്ന് വരുന്നില്ല. അവരുടെ തലമുറ യന്ത്ര വത്ക്കരണ സമൂഹത്തിലേക്കാണ് പോവുന്നത്. മക്കളെ ആ മേഖലയിൽ കൊണ്ടു വരുവാൻ അവരുടെ രക്ഷിതാക്കളായ നമ്മുടെ പരമ്പരാഗത തൊഴിലാളികൾക്കും താൽപ്പര്യമില്ല. അതിനാൽ യന്ത്രവത്ക്കര ഉത്പാദനങ്ങളോട് മത്സരിക്കുവാൻ കഴിയുന്ന രീതിയിൽ നമ്മുക്ക് മാറിയേ തീരു. പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതിനൊപ്പം, യന്ത്രവത്ക്കരണ കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാനും നമുക്ക് കഴിയണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

  Also read- CPM State Committee|ശക്തമായ രാഷ്ട്രീയ ബന്ധങ്ങൾ, ഒപ്പം ഊഷ്മളമായ കുടുംബ ബന്ധങ്ങളും; സമ്പന്നമാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി

  സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ നയരേഖയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത്. വരുന്ന കാൽനൂറ്റാണ്ട് കാലത്തെ കേരളത്തെ വിഭാവനം ചെയ്യുന്ന നയരേഖയെ 1956ലെ പ്രത്യേക പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ച വികസന രേഖയോടാണ് അദ്ദേഹം ഉപമിച്ചത്. കേരളത്തിന്റെ പിൽക്കാലവളർച്ചയ്ക്ക് അടിത്തറ പാകിയ ഒന്നായിരുന്നു 56ലെ പാർട്ടി സമ്മേളനമെന്ന് അംഗീകരിച്ച്, 57ലെ ഇഎംഎസ് സർ‌ക്കാർ നടപ്പാക്കാൻ തുടങ്ങിയ വികസനരേഖയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത്രയും സമഗ്രമായ ഒരു രേഖ പിൽക്കാലത്തെ ഒരു സംസ്ഥാന സമ്മേളനങ്ങളിലും വരികയുണ്ടായില്ല. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ വന്നിരിക്കുന്നത് 56ലേതിന് സമാനമായ ഒരു രേഖയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
  Published by:Jayashankar AV
  First published: