ശബരിമല വിധി പറഞ്ഞ ജഡ്ജിമാർ ഭൂമിക്ക് ഭാരമെന്ന് കെ.സുധാകരൻ

News18 Malayalam
Updated: November 8, 2018, 7:17 PM IST
ശബരിമല വിധി പറഞ്ഞ ജഡ്ജിമാർ ഭൂമിക്ക് ഭാരമെന്ന് കെ.സുധാകരൻ
കെ സുധാകരൻ
  • Share this:
കാസർകോട്: ശബരിമലയിലെ ആചാരങ്ങൾ മാറ്റാൻ തീരുമാനമെടുത്ത ജഡ്ജിമാർ ഭൂമിക്ക് ഭാരമെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ. ഭരണകൂടവും കോടതിയും വിചാരിച്ചാൽ ആചാരങ്ങൾ മാറ്റാനാവില്ലെന്നും കെ സുധാകരൻ പറഞ്ഞു. ശബരിമല വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന ചടങ്ങിലാണ് ജാഥ ക്യാപ്റ്റൻ കൂടിയായ സുധാകരൻ കോടതിക്കും ജഡ്ജിമാർക്കുമെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയത്.

കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് കാസർകോട് പെർളയിൽ തുടക്കമായി. കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസൻ പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. നാളെ കാസർകോട്, കണ്ണൂർ ജില്ലകളിൽ ജാഥ പര്യടനം നടത്തും.

First published: November 8, 2018, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading